ചങ്ങരംകുളം:വോട്ടർ പട്ടിക സമഗ്ര പരിഷ്ക്കരണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന തീവ്ര പരിശോധനയിലൂടെ [എസ് ഐ.ആർ ]
യഥാർത്ഥ പൗരൻമാരുടെ വോട്ടവകാശം നിഷേധിക്കപ്പെടരുതെന്നും വോട്ടു ചോരിയിലൂടെ കുപ്രസിദ്ധി നേടിയ ഭരണ കൂടത്തിന്റെ ഒളി അജണ്ടയിൽ സമൂഹം ജാഗ്രത പുലർത്തണമെന്നും കെ. എൻ. എം. മർകസുദ്ദഅവ മലപ്പുറം വെസ്റ്റ്
ജില്ലാ കൗൺസിൽ മീറ്റ് അഭിപ്രായപ്പെട്ടു.സ്വതന്ത്രമായി പ്രവർത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷനടക്കമുള്ള ഭരണഘടന സ്ഥാപനങ്ങളെ വരുതിയിലാക്കാനുള്ള ശ്രമങ്ങളെ സമൂഹം ഒരുമിച്ചെതിർക്കണമെന്നും കെ.എൻ.എം മർകസുദ്ദ അവ കൗൺസിൽ അഭിപ്രായപ്പെട്ടു.കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് സി.പി. ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു.കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഡോ.എ.കെ അബ്ദുൽ ഹമീദ് മദനി മുഖ്യപ്രഭാഷണം നിർവഹിച്ചു.ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം എഞ്ചിനിയർ അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് സി.മമ്മു സാഹിബ്, സംസ്ഥാന സെക്രട്ടറിമാരായ എം.ടി മനാഫ് മാസ്റ്റർ, പി.പി. ഖാലിദ് ചങ്ങരംകുളം, പി. സുഹൈൽ സാബിർ, ജില്ലാ ഭാരവാഹികളായ പി. മൂസക്കുട്ടി മദനി, പ്രൊഫ.ടി.ഇബ്രാഹിം അൻസാരി, ടി.ആബിദ് മദനി, ഡോ.സി. മുഹമ്മദ് അൻസാരി, കെ.പി.അബ്ദുൽ വഹാബ്, അബ്ദുൽ കലാം ഒറ്റത്താണി,അബ്ദുൽ മജീദ് കുഴിപ്പുറം, അബ്ദുൽ മജീദ് കന്നാടൻ, സി.എൻ. അബ്ദു ന്നാസർ, അബ്ദു റസാഖ് തെക്കയിൽ,സി.എം.പി മുഹമ്മദലി, എ.ടി ഹസ്സൻ മദനി,ഹുസൈൻ കുറ്റൂർ പ്രസംഗിച്ചു.







