എടപ്പാൾ ശ്രീ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ തത്ത്വമസി ആധ്യാത്മിക സേവാകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ പടിപൂജ മഹോത്സവം ആഘോഷിച്ചു.ചടങ്ങുകൾക്ക് മാളികപ്പുറം മുൻമേൽശാന്തി പി.എം.മനോജ് എമ്പ്രാന്തിരി മുഖ്യകാർമ്മികത്വം വഹിച്ചു.പോത്തനൂർ കൃഷ്ണൻ നമ്പൂതിരി,മഹേഷ് നമ്പൂതിരി എന്നിവർ സഹകർമ്മികളായി.മണി എടപ്പാൾ,വിജയൻ അണ്ണേ ങ്ങോട്,എം.പി.വാസുദേവൻ, സജീവ്കുട്ടത്ത്,പി.ഡി.സലിം.സുരേഷ് ഗോപാലൻ, മനോജ് വലിയവീട്ടിൽ,വിജയൻ കുന്നേമാത്ത്,അനിൽ കൊരട്ടിക്കൽ, കെ.പി.ഉദയൻ, വാസു മേനോത്ത് പറമ്പിൽ, പി.വി.മണികണ്ഠൻ, അജയൻ സി, ബിജേഷ് തലക്കാട്ട്, ടി.കെ.സുന്ദരൻ എന്നിവർ നേതൃത്വം നൽകി. ഭജനയും പ്രസാദവിതരണവും ഉണ്ടായി.











