ചങ്ങരംകുളം:ചങ്ങരംകുളത്ത് ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്കേറ്റു.ചങ്ങരംകുളം ടൗണില്‍ പോസ്റ്റോഫീസ് റോഡില്‍ ബസ്റ്റോപ്പിന് സമീപത്ത് വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം.ഓട്ടോ ഡ്രൈവര്‍മാരായ വളയംകുളം സ്വദേശി നരിപ്പറമ്പില്‍ സുബ്രമണ്യന്‍(50)നന്നംമുക്ക് സ്വദേശി ചെക്കാലി മോഹനന്‍(61)യാത്രക്കാരായ കാഞ്ഞിയൂര്‍ സ്വദേശി റസിയ(49)സുബൈദ(55)എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്ത് സണ്‍റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു










