പന്താവൂർ: സമൂഹത്തിലെ വിവിധ മേഖലകളിൽപ്പെട്ട വ്യക്തികൾ തങ്ങളുടെ അധ്യാപകരെക്കുറിച്ചെഴുതിയ ഓർമ്മക്കുറിപ്പുകൾ ഉൾപ്പെടുത്തി പന്താവൂർ സംസ്കൃതി ട്രസ്റ്റ് പ്രസിദ്ധീകരിക്കുന്ന ‘അധ്യാപകസ്മൃതി’ നവംബർ 8ന് പ്രകാശനം ചെയ്യും.രാവിലെ 9 മണിക്ക് കക്കിടിപ്പുറം സംസ്കൃതി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ആലങ്കോട് ലീലാകൃഷ്ണൻ പുസ്തകം പ്രകാശനം ചെയ്യും.പ്രശസ്തരുടെ ഗുരുസ്മരണകൾ ഉൾക്കൊള്ളുന്ന ‘അധ്യാപകസ്മൃതി’ ഇന്നത്തേയും നാളത്തേയും അധ്യാപകർക്ക് മാർഗ്ഗദർശകമാകുമെന്ന പ്രതീക്ഷയിലാണ് സംസ്കൃതി ട്രസ്റ്റ് ഈ ഉദ്യമം ഏറ്റെടുത്തിരിക്കുന്നതെന്ന്. അടാട്ട് വാസുദേവനും, പ്രമോദ് തലാപ്പിലും തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു











