കൊച്ചി: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ഗാനരചയിതാവായി റാപ്പര്‍ വേടന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഒരുപാട് സന്തോഷത്തിലാണെന്നും എടുക്കുന്ന പരിശ്രമത്തിനുള്ള സമ്മാനമാണ് ലഭിച്ചതെന്നും വേടന്‍ പറഞ്ഞു. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിന്റെ മുഴുവന്‍ ടീമിനോടും നന്ദി പറയാന്‍ ഈ അവസരും ഉപയോഗിക്കുന്നുവെന്നും വേടന്‍ പറഞ്ഞു.’പുരസ്‌കാരം ലഭിച്ചതില്‍ വളരെ വലിയ സന്തോഷമുണ്ട്. സുഹൃത്തുക്കളും മറ്റുമായി നില്‍ക്കുമ്പോളായിരുന്നു അവാര്‍ഡ് പ്രഖ്യാപനം കേട്ടത്. വളരെയധികം സന്തോഷം തോന്നി. അവാര്‍ഡ് ഉണ്ടോ ഇല്ലയോ എന്ന് അറിയാത്തതിനാല്‍ ഇരുന്ന് കാണുകയായിരുന്നു. പുരസ്‌കാരമുണ്ട് എന്ന് അറിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി. ഒരു കലാകാരന്‍ എന്ന നിലയില്‍ കലാകാരന്റെ രാഷ്ട്രീയത്തിന് ലഭിക്കുന്ന അംഗീകാരം കൂടിയായി പുരസ്‌കാരത്തെ കാണുന്നു.’ വേടന്‍ കൂട്ടിച്ചേര്‍ത്തു.










