തെലങ്കാനയിൽ ട്രക്ക് ബസിൽ ഇടിച്ചുകയറി 20 പേർ മരിച്ചു. ഇന്ന് രാവിലെ മിർജഗുഡയിൽ വെച്ചാണ് വാഹനാപകടം ഉണ്ടായത്. റോഡിൻ്റെ തെറ്റായ വശത്ത് നിന്ന് അമിതവേഗതയിൽ വന്ന ഒരു ട്രക്ക് തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ടിജിആർടിസി) ബസിൽ ഇടിച്ചുകയറുകയായിരുന്നു.സൈബരാബാദ് കമ്മീഷണറേറ്റ് പരിധിയിൽ നടന്ന കൂട്ടിയിടി വളരെ ശക്തമായിരുന്നതിനാൽ നിരവധി യാത്രക്കാർ തൽക്ഷണം മരിച്ചു. അപകടത്തിൽ വാഹനം പൂർണമായി തകർന്നു. പ്രദേശവാസികളും പൊലീസും ചേർന്നാണ് പരുക്കേറ്റവരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തതെന്ന് ദൃശ്യങ്ങൾ ദൃക്‌സാക്ഷികൾ വിവരിച്ചു.അടിയന്തര സംഘങ്ങളെ ഉടൻ വിന്യസിക്കുകയും പരുക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും തുടർന്നതിനാൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.ദുരന്തത്തിൽ തെലങ്കാന ഗതാഗത മന്ത്രി പൊന്നം പ്രഭാകർ അഗാധമായ ദുഃഖം രേഖപ്പെടുത്തി.മരിച്ചവരുടെ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പരുക്കേറ്റവർക്ക് ഏറ്റവും മികച്ച വൈദ്യസഹായം നൽകണമെന്നും അപകടകാരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.











