തിരുവനന്തപുരം: ബെംഗളൂരു-എറണാകുളം വന്ദേഭാരതിന് സമയക്രമമായി. പുലര്‍ച്ചെ 5.10 ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് ഉച്ചയ്ക്ക് 1.50 ഓടെ എറണാകുളത്ത് എത്തും. തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, തിരുപ്പൂര്‍, സേലം കൃഷ്ണരാജപുരം എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍.ബെംഗളൂരുവില്‍ നിന്ന് പുലര്‍ച്ചെ പുറപ്പെടുന്ന ട്രെയിന്‍ അഞ്ചര മണിക്കൂര്‍ എടുത്ത് പാലക്കാട് എത്തും. രാവിലെ 11.28 ആണ് പാലക്കാട്ടെ സമയം. 12.28 ന് തൃശൂരില്‍ എത്തും. 2.20നാണ് എറണാകുളത്തുനിന്നുള്ള മടക്കയാത്ര. സര്‍വീസ് അടത്തയാഴ്ച മുതല്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈന്‍ ആയാകും ഉദ്ഘാടനം നിര്‍വഹിക്കുക.









