ചങ്ങരംകുളം:ചങ്ങരംകുളം നന്നംമുക്ക് റോഡില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതായി പരാതി.പോസ്റ്റോഫീസിന് സമീപത്ത് യാത്രക്കാര്‍ ബസ് കാത്ത് നില്‍ക്കുന്ന സ്ഥലത്താണ് മാസങ്ങളായി വെള്ളം ഒഴുകുന്നത്.വെള്ളം കെട്ടി നില്‍ക്കുന്നത് യാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.പൊട്ടിയ പൈപ്പ് നന്നാക്കാന്‍ പല തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടി ആയില്ലെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്








