സ്വർണവിലയിൽ ചെറുതെങ്കിലും കുറവ് ഉണ്ടായെന്ന് ആശ്വസിച്ചിരിക്കാൻ വരട്ടെ. ഉച്ചയ്ക്ക് ശേഷം വീണ്ടും വില മാറി. വിലയിൽ വീണ്ടും വർധന ഉണ്ടായി.
88,360 രൂപയാണ് രാവിലെ ഒരു പവൻ സ്വർണത്തിന് ഉണ്ടായിരുന്നത്. എന്നാൽ ഉച്ചയ്ക്ക് ശേഷം 89080 രൂപയായി സ്വർണവില വർധിച്ചു. 720 രൂപയാണ് മണിക്കൂറുകൾക്കുള്ളിൽ വർധിച്ചത്. ഒരു ഗ്രാമിന് 11135 രൂപയുമായി. ഇന്നലെ ഒരു പവന് 89,760 രൂപയായിരുന്നു സ്വർണവില. അവിടുന്ന് ഇന്ന് രാവിലെ 1400 രൂപയോളം കുറഞ്ഞ് 88,360 രൂപയിലേക്കെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി റെക്കോർഡ് വർധനയാണ് സ്വർണത്തിന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല ഒരു ദിവസം തന്നെ രണ്ടും മൂന്നും വട്ടം വിലയിൽ വ്യതിയാനവും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 21ന് ആണ് സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും കൂടിയ വിലയില്‍ എത്തിച്ചേര്‍ന്നത്. 97,360 രൂപയായിരുന്നു അന്നത്തെ സ്വര്‍ണത്തിന്റെ വില.








