• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, December 21, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

വീണ്ടും കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; ഇന്ന് രണ്ടു തവണ വില വര്‍ധിച്ചു

cntv team by cntv team
October 29, 2025
in Business
A A
വീണ്ടും കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; ഇന്ന് രണ്ടു തവണ വില വര്‍ധിച്ചു
0
SHARES
260
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരളത്തില്‍ വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് രാവിലെ സ്വര്‍ണവില പവന് 89,160 രൂപയായിരുന്നു. ഉച്ച കഴിഞ്ഞതോടെ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 89,760 രൂപയും ഗ്രാമിന് 11,220 രൂപയുമാണ് നിലവിലെ നിരക്ക്. 600 രൂപയാണ് പവന് കൂടിയത്, ഗ്രാമിന് 75 രൂപയും ഉയര്‍ന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണവില കുറഞ്ഞു വരികയായിരുന്നു. ഇപ്പോഴിതാ വീണ്ടും 90,000 ലക്ഷ്യം കണ്ട് കുതിക്കുകയാണ് സ്വര്‍ണവില.സ്വര്‍ണവില ഒട്ടും വൈകാതെ തന്നെ ഒരു ലക്ഷം കടക്കുമെന്ന സൂചനകളായിരുന്നു വിപണിയില്‍ നിന്ന് ലഭിച്ചിരുന്നത്. അതിവേഗമായിരുന്നു വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ കുറച്ച് ദിവസമായി സ്വര്‍ണവില കുറയുന്ന ലക്ഷണമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് വീണ്ടും വര്‍ധനവിലേക്കെത്തിയിരിക്കുകയാണ്.സ്വര്‍ണവിലയിലുണ്ടാകുന്ന ഉയര്‍ച്ച അനുസരിച്ച് സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഇടിവ് ഉണ്ടായിട്ടില്ലെന്നത് എടുത്ത് പറയേണ്ടതാണ്. ആഭരണത്തിന് മാത്രമാണ് ആവശ്യക്കാര്‍ കുറയുന്നത്. അതേസമയം, ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ പല രീതിയില്‍ സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്. അവയ്‌ക്കെല്ലാമാണ് ആവശ്യക്കാരുള്ളത്. നിക്ഷേപകരും ഉപഭോക്താക്കളും സ്വര്‍ണവിലയില്‍ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിക്കുക തന്നെയാണ്.സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനങ്ങളും സ്വര്‍ണവിലയിലെ കുതിപ്പിന് വഴിവെച്ചിട്ടുണ്ട്. ഈ വര്‍ഷം മാസം തോറും 64 ടണ്‍ സ്വര്‍ണമാണ് സെന്‍ട്രല്‍ ബാങ്കുകള്‍ വാങ്ങിയെതെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്.

Related Posts

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്

December 19, 2025
135
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇന്നും വർധനവ്
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇന്നും വർധനവ്

December 18, 2025
496
കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; വിലയില്‍ ഇന്ന് വര്‍ധനവ്
Business

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; വിലയില്‍ ഇന്ന് വര്‍ധനവ്

December 17, 2025
388
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്

December 16, 2025
242
സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ
Business

സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

December 15, 2025
147
സ്വർണവില ചരിത്രകാല റെക്കോർഡിൽ; ഒരൊറ്റ ദിവസം കൂടിയത് 1800 രൂപ
Business

സ്വർണവില ചരിത്രകാല റെക്കോർഡിൽ; ഒരൊറ്റ ദിവസം കൂടിയത് 1800 രൂപ

December 12, 2025
148
Next Post
ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചു; ആശ വര്‍ക്കേഴ്‌സിന്റെ ഓണറേറിയം കൂട്ടി; പാവപ്പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ; സുപ്രധാന പ്രഖ്യാപനങ്ങളുമായി സര്‍ക്കാര്‍

ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചു; ആശ വര്‍ക്കേഴ്‌സിന്റെ ഓണറേറിയം കൂട്ടി; പാവപ്പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ; സുപ്രധാന പ്രഖ്യാപനങ്ങളുമായി സര്‍ക്കാര്‍

Recent News

പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ധനും പങ്ക്; ശബരിമലയില്‍ നിന്ന് കൊള്ളയടിച്ച സ്വര്‍ണം കണ്ടെത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ധനും പങ്ക്; ശബരിമലയില്‍ നിന്ന് കൊള്ളയടിച്ച സ്വര്‍ണം കണ്ടെത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

December 21, 2025
119
മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന് കണ്ണീരോടെ വിട നൽകി സാംസ്കാരിക കേരളം

മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന് കണ്ണീരോടെ വിട നൽകി സാംസ്കാരിക കേരളം

December 21, 2025
257
ചേലക്കരയിൽ സത്യപ്രതിജ്ഞ ചടങ്ങിനിടെ ജനപ്രതിനിധി കുഴഞ്ഞു വീണു

ചേലക്കരയിൽ സത്യപ്രതിജ്ഞ ചടങ്ങിനിടെ ജനപ്രതിനിധി കുഴഞ്ഞു വീണു

December 21, 2025
253
പ്രസിദഥധമായ ചിറവല്ലൂർ നേർച്ച 2026 ഏപ്രിൽ 6 ,7 തിയ്യതികളില്‍ നടക്കും

പ്രസിദഥധമായ ചിറവല്ലൂർ നേർച്ച 2026 ഏപ്രിൽ 6 ,7 തിയ്യതികളില്‍ നടക്കും

December 21, 2025
167
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025