തിരൂർ:ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശവുമായി കടലോര മേഖലയിൽ നടത്തം എന്ന പേരിൽ റാലി സംഘടിപ്പിച്ചു.തിരൂർ പോലീസും പൊന്നാനി കോസ്റ്റൽ പോലീസ് സ്റ്റേഷനും കടലോര ജാഗ്രത സമിതി തിരൂർ യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച റാലി
ആശാപടിയിൽ നിന്ന് ആരംഭിച്ച് കൂട്ടായി ടൗണിൽ സമാപിച്ചു.യുവതലമുറയെ കാർന്ന് തിന്നുന്ന ലഹരിക്കെതിരെ ഞങ്ങൾ ഒറ്റകെട്ടാണ് എന്ന മുദ്രാവാക്യവുമായി നടന്ന റാലിയുടെ ഫ്ലാഗ് ഓഫ് തിരൂർ ഡിവൈഎസ്പി എ. ജെ. ജോൺസൺ നിർവഹിച്ചു. ഫ്ലാഗ് പ്രോഗ്രാം കോ-ഓർഡിനേറ്ററായ തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാടിന് കൈമാറി.
ലഹരി വിമുക്തമായ കടലോര മേഖലയിലേക്കുള്ള നീക്കത്തിന് തുടക്കമാത്രമാണിത്. പുതിയ തലമുറ ലഹരിക്ക് അതീതമായി മുന്നേറുന്നുവെന്ന് ഡിവൈഎസ്പി പറഞ്ഞു.നടത്തത്തിൽ തിരൂർ, പൊന്നാനി കോസ്റ്റൽ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ ,കടലോര ജാഗ്രത സമിതി അംഗങ്ങൾ , കുത്തായി എം.എം.എം.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റ് , പറവണ്ണ ജി.വി.എച്ച്.എസ്.എസ് എസ്.പി.സി യൂണിറ്റ് , തിരൂർ ടി.എം.സി കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ ,പരിയാപുരം
നവയുഗ വായനശാല , പടിയം യുവജന വായനശാല , എൻ്റെ കൂട്ടായ് ഉൾപ്പെടെയുള്ള സാംസ്കാരിക സംഘടനകളും നാട്ടുകാരും പങ്കെടുത്തു.വാക്കാട് അങ്ങാടിയിൽ നടന്ന സമാപന ചടങ്ങിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ എസ്.ഐ നസീർ തിരൂർക്കാട് അധ്യക്ഷനായി.
ഡിവൈഎസ്പി എ. ജെ. ജോൺസൺ മുഖ്യപ്രഭാഷണം നടത്തി ലഹരി വിമുക്ത സന്ദേശം നൽകി.കടലോര ജാഗ്രത സമിതി അംഗം എ.പി. ഇസ്ഹാക്ക് സ്വാഗതം പറഞ്ഞു
സലാം താണിക്കാട്, കെ.വി.എം. ഹനീഫ, സിറാജ് പറവണ്ണ, മൊയ്തീൻ കോയ എന്നിവർ ആശംസകൾ അറിയിച്ചു. തിരൂർ സ്റ്റേഷനിലെ എസ്.ഐ മാരായ നിർമ്മൽ, അനീഷ് എന്നിവരും പോലീസ് ഉദ്യോഗസ്ഥരായ അനീഷ്, ജയപ്രകാശ്, അഫ്സൽ, നവീൻ, വിപിൻ സേതു, ജാഫർ എന്നിവർ പങ്കെടുത്തു. പൊന്നാനി കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ നിന്നുള്ള എസ്.ഐ മധുസൂദനൻ,എ.എസ്.ഐ സുനിൽദേവ്, അജീഷ്, ആൽബർട്ട് ആന്റണി,നീതു എന്നിവർ പങ്കെടുത്തു







