ചങ്ങരംകുളം:നിഷാദിന്റെ സത്യസന്ധതയില്‍ യുവതിക്ക് തിരികെ ലഭിച്ചത് 2 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണം.ചങ്ങരംകുളം പെരുമുക്കില്‍ താമസിക്കുന്ന കൊഴിക്കര വളപ്പില്‍ ഫാത്തിമ നജീബിന്റെ 2 പവന്‍ തൂക്കം വരുന്ന കൈചെയിനാണ് കഴിഞ്ഞ ദിവസം ചങ്ങരംകുളത്തേക്കുള്ള യാത്രക്കിടെ നഷ്ടപ്പെട്ടത്.ഒരുപാട് തിരഞ്ഞെങ്കിലും കിട്ടാതെ വന്നതോട ചങ്ങരംകുളം ന്യൂസിന്റെ വാട്ട്സപ്പ് ഗ്രൂപ്പില്‍ ആഭരണം നഷ്ടപ്പെട്ട വിവരം അറിയിക്കുകയും ചെയ്തു.ഇതിനിടെ പന്താവൂര്‍ ഇര്‍ഷാദ് സ്കൂളിലെ ഡ്രൈവര്‍ കൂടിയായ നിഷാദിന് റോഡരികില്‍ നിന്ന് ആഭരണം ലഭിച്ചിരുന്നു. വാട്ട്സപ്പ് ഗ്രൂപ്പില്‍ സംഭവം അറിഞ്ഞ നിഷാദ് കുടുംബത്തെ ബന്ധപ്പെട്ട് ആഭരണം തനിക്ക് ലഭിച്ച വിവരം അറിയിക്കുകയായിരുന്നു .തുടര്‍ന്ന് ചങ്ങരംകുളം സ്റ്റേഷനില്‍ എത്തിച്ച് നിഷാദ് തന്നെ ഉടമക്ക് ആഭരണം കൈമാറി.നഷ്ടപ്പെട്ട ആഭരണം തിരികെ ലഭിക്കാന്‍ കാരണമൊയവര്‍ക്ക് നന്ദി അറിയിച്ചാണ് ഫാത്തിമ്മയും ഭര്‍ത്താവ് നജീബും മടങ്ങിയത്
നടുവട്ടം സ്വദേശിയായ പള്ളത്ത് നിഷാദ് നിലവില്‍ കാളാച്ചാലില്‍ വാടകക്ക് താമസിച്ച് വരികയാണ്.നിഷാദിനെപോലുള്ളവരുടെ നന്മയാണ് നാടിന്റെ നിലനില്‍പെന്ന് ചങ്ങരംകുളം പോലീസ് അറിയിച്ചു.നിഷാദിനെ ചങ്ങരംകുളം പോലീസും അഭിനന്ദിച്ചു







