തിരൂർ:കാപ്പാ നിയമം ലംഘിച്ച് നാട്ടിലെത്തിയ പ്രതിയെ തിരൂർ പോലീസ് പിടികൂടി.കാപ്പാ കേസിലെ പ്രതിയും കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ടയാളുമായ വെട്ടംമാസ്റ്റർ പടി സ്വദേശി പാറപ്പുറത്ത് വീട്ടിൽ ഷിഹാബ് (43)നെയാണ് വെള്ളിയാഴ്ച പറവണ്ണ ഭാഗത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്.ലഹരി കടത്ത്, പീഡന കേസ്, അടിപിടി തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ഷിഹാബ്.തൃശ്ശൂർ മേഖല ഡിഐജിയുടെ ഉത്തരവ് പ്രകാരം 2025 സെപ്റ്റംബർ മാസത്തിൽ ഇയാളെ ആറുമാസത്തേക്ക് നാടുകടത്തിയിരുന്നു.തുടർന്ന് നാടുകടത്തിയ പ്രതി നാട്ടിലെത്തിയെന്ന രഹസ്യവിവരം തിരൂർ ഡിവൈഎസ്പി എ. ജെ. ജോൺസന് ലഭിച്ചു.ഡിവൈഎസ്പിയുടെയും തിരൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ വിഷ്ണുവിൻ്റെയും പ്രത്യേക നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ സുജിത്ത്, മിഥുൻ, പോലീസ് ഉദ്യോഗസ്ഥനായ ഉണ്ണിക്കുട്ടൻ എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടുകയായിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് കോടതി റിമാൻഡ് ചെയ്തു.






