• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 28, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘അതിദാരിദ്ര്യത്തെ തുടച്ചുനീക്കി കേരളം’; രാജ്യത്ത് ഒന്നാമത്, ലോകത്ത് രണ്ടാമതെന്ന് സർക്കാർ

cntv team by cntv team
October 22, 2025
in Kerala
A A
‘അതിദാരിദ്ര്യത്തെ തുടച്ചുനീക്കി കേരളം’; രാജ്യത്ത് ഒന്നാമത്, ലോകത്ത് രണ്ടാമതെന്ന് സർക്കാർ
0
SHARES
71
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: അതിദാരിദ്ര്യത്തെ തുടച്ചുനീക്കി കേരളം ചരിത്രം രചിച്ചതായി സംസ്ഥാന സർക്കാർ. ‘രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനവും ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശവുമാണ് കേരളം. നീതി ആയോഗിന്റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമാണ് കേരളം. 2021ൽ ജനസംഖ്യയുടെ 0.7% മാത്രമായിരുന്നു ദരിദ്രരുടെ അളവായി നീതി ആയോഗ് കണ്ടെത്തിയത്. ആ ചെറു ന്യൂനപക്ഷത്തെ കൈപിടിച്ചുയർത്താനാണ് സർക്കാർ നേതൃത്വം നൽകിയത്’ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.2021ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലെ ആദ്യ തീരുമാനമായിരുന്നു അതിദരിദ്രരില്ലാത്ത കേരളം യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾ. ശാസ്ത്രീയവും സമഗ്രവുമായ സർവേയിലൂടെ കേരളത്തിലെ 64006 അതിദരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തി. ഭക്ഷണം, ആരോഗ്യം, ഉപജീവനം, വാസസ്ഥലം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി അതിജീവനം സാധ്യമല്ലാത്ത കുടുംബങ്ങളെയാണ് അതിദരിദ്ര്യ കുടുംബങ്ങളായി കണക്കാക്കുന്നത്. ഈ ഓരോ മേഖലയിലും ഓരോ കുടുംബത്തിനും ആവശ്യമായ സഹായവും സേവനവുമെത്തിക്കാൻ ഓരോ കുടുംബത്തിനും പ്രത്യേക മൈക്രോപ്ലാൻ രൂപീകരിച്ചായിരുന്നു പ്രവർത്തനങ്ങൾ. വിവിധ പദ്ധതികളിലായി പൊതുജനങ്ങൾക്ക് ലഭ്യമായ എല്ലാ സർക്കാർ സഹായവും സേവനവും സംയോജിപ്പിച്ചുകൊണ്ടും, പ്രത്യേക പദ്ധതികളും സേവനങ്ങളും ആവിഷ്കരിച്ചുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് പ്രക്രീയയും പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. മന്ത്രിമാർ വ്യക്തമാക്കി.വോട്ടർ പട്ടികയിൽ പോലും പേരില്ലാത്ത, റേഷൻ കാർഡോ ആധാർ കാർഡോ പോലും ഇല്ലാത്ത ഏറ്റവും അരികുവത്കരിക്കപ്പെട്ട നിരവധി പേരാണ് ഈ പട്ടികയിലുണ്ടായിരുന്നത്. അഭിമാനത്തോടെ അവരെ ജീവിക്കാൻ പ്രാപ്തരാക്കിയ പദ്ധതി എന്ന പേരിലാവും ഇത് ചരിത്രത്തിൽ ഇടംപിടിക്കുന്നത്. 64006 കുടുംബങ്ങളിൽ 4421 കുടുംബങ്ങൾ (ഭൂരിപക്ഷവും ഏകാംഗ കുടുംബങ്ങളാണ്) ഇതിനകം മരണപ്പെട്ടു. വിപുലമായ പരിശോധനയും ബന്ധപ്പെടലും ശ്രമങ്ങളും നടത്തിയെങ്കിലും നാടോടികളായി കഴിയുന്ന 261 കുടുംബങ്ങളെ ഈ പ്രക്രീയയ്ക്കിടയിൽ കണ്ടെത്താനായിട്ടില്ല. ഇവരിൽ മഹാഭൂരിപക്ഷവും മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറിപ്പാർത്തവരാണ്. ഇവർ തിരിച്ചെത്തിയാൽ ആവശ്യമായ സംരക്ഷണം നൽകാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒരേ കുടുംബത്തിലെ വ്യത്യസ്ത അംഗങ്ങൾ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി പട്ടികയിൽ ഉൾപ്പെട്ട 47 കേസുകളുണ്ട്. ഇവരെ ഒരു കുടുംബമായി പരിഗണിച്ചുള്ള മൈക്രോപ്ലാനാണ് തയ്യാറാക്കിയിരിക്കുന്നത്. ഇങ്ങനെ 4729 കുടുംബങ്ങൾ ഒഴികെ ബാക്കി 59277 കുടുംബങ്ങളാണ് അതിദരിദ്രരായി നിലവിൽ പട്ടികയിലുള്ളത്. ഇവരെയെല്ലാം അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചാണ് അതിദരിദ്രരില്ലാത്ത കേരളം സാധ്യമാക്കുന്നത്. മന്ത്രിമാർ പറഞ്ഞു.അതിദരിദ്രരില്ലാത്ത കേരളം എന്ന പ്രഖ്യാപനം നവംബർ ഒന്നിന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ഈ ചടങ്ങിൽ പങ്കാളികളാവും. പ്രതിപക്ഷനേതാവിനെ പരിപാടിയിലേക്ക് ക്ഷണിക്കും. ചലച്ചിത്രതാരങ്ങൾ കമൽഹാസൻ എംപി, മമ്മൂട്ടി, മോഹൻലാൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. പരിപാടിയ്ക്ക് ശേഷവും മുൻപും കലാവിരുന്നും അരങ്ങേറും. പരിപാടിയുടെ വിജയത്തിനായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചെയർമാനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനം നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് പരിപാടി നടക്കുന്ന അതേസമയത്ത് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും പ്രത്യേക പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്.

Related Posts

കായിക മാമങ്കത്തിന് തിരശ്ശീല വീണു: ഓവറോള്‍ ചാമ്പ്യൻഷിപ്പ് കപ്പ് സ്വന്തമാക്കി തിരുവനന്തപുരം
Kerala

കായിക മാമങ്കത്തിന് തിരശ്ശീല വീണു: ഓവറോള്‍ ചാമ്പ്യൻഷിപ്പ് കപ്പ് സ്വന്തമാക്കി തിരുവനന്തപുരം

October 28, 2025
34
തൊടുപുഴ ചീനിക്കുഴി കൊലപാതകം; പ്രതി ഹമീദ് കുറ്റക്കാരൻ; ശിക്ഷാവിധി മറ്റന്നാൾ
Kerala

തൊടുപുഴ ചീനിക്കുഴി കൊലപാതകം; പ്രതി ഹമീദ് കുറ്റക്കാരൻ; ശിക്ഷാവിധി മറ്റന്നാൾ

October 28, 2025
121
‘മോൻതാ’ തീവ്ര ചുഴലിക്കാറ്റായി ബം​ഗാൾ ഉൾക്കടലിൽ; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Kerala

‘മോൻതാ’ തീവ്ര ചുഴലിക്കാറ്റായി ബം​ഗാൾ ഉൾക്കടലിൽ; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

October 28, 2025
85
ഉദിനൂർ കാർത്യായനി ക്ഷേത്രത്തിൽ ഗംഭീര ദേശ വിളക്ക് കുറിക്കൽ ചടങ്ങ് നടന്നു
Kerala

ഉദിനൂർ കാർത്യായനി ക്ഷേത്രത്തിൽ ഗംഭീര ദേശ വിളക്ക് കുറിക്കൽ ചടങ്ങ് നടന്നു

October 28, 2025
130
ദേശാഭിമാനി സാഹിത്യ പുരസ്‌കാരം സ്വീകരിച്ച് എം ലീലാവതി; സമ്മാനത്തിന്റെ ഒരുഭാഗം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും
Kerala

ദേശാഭിമാനി സാഹിത്യ പുരസ്‌കാരം സ്വീകരിച്ച് എം ലീലാവതി; സമ്മാനത്തിന്റെ ഒരുഭാഗം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും

October 28, 2025
23
ക്ഷേത്രക്കുളത്തിൽ യുവാവിനെ  മരിച്ചനിലയിൽ കണ്ടെത്തി
Kerala

ക്ഷേത്രക്കുളത്തിൽ യുവാവിനെ  മരിച്ചനിലയിൽ കണ്ടെത്തി

October 28, 2025
253
Next Post
തൃത്താല മേഴത്തൂര്‍ സ്വദേശി ആയ ഋത്വേദിന്റെ ‘കുഞ്ഞുചിത്ര’ത്തിന് അന്താരാഷ്ട്ര പുരസ്‌കാരം

തൃത്താല മേഴത്തൂര്‍ സ്വദേശി ആയ ഋത്വേദിന്റെ 'കുഞ്ഞുചിത്ര'ത്തിന് അന്താരാഷ്ട്ര പുരസ്‌കാരം

Recent News

കായിക മാമങ്കത്തിന് തിരശ്ശീല വീണു: ഓവറോള്‍ ചാമ്പ്യൻഷിപ്പ് കപ്പ് സ്വന്തമാക്കി തിരുവനന്തപുരം

കായിക മാമങ്കത്തിന് തിരശ്ശീല വീണു: ഓവറോള്‍ ചാമ്പ്യൻഷിപ്പ് കപ്പ് സ്വന്തമാക്കി തിരുവനന്തപുരം

October 28, 2025
34
തൊടുപുഴ ചീനിക്കുഴി കൊലപാതകം; പ്രതി ഹമീദ് കുറ്റക്കാരൻ; ശിക്ഷാവിധി മറ്റന്നാൾ

തൊടുപുഴ ചീനിക്കുഴി കൊലപാതകം; പ്രതി ഹമീദ് കുറ്റക്കാരൻ; ശിക്ഷാവിധി മറ്റന്നാൾ

October 28, 2025
121
‘മോൻതാ’ തീവ്ര ചുഴലിക്കാറ്റായി ബം​ഗാൾ ഉൾക്കടലിൽ; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

‘മോൻതാ’ തീവ്ര ചുഴലിക്കാറ്റായി ബം​ഗാൾ ഉൾക്കടലിൽ; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

October 28, 2025
85
യൂത്ത് ലീഗ് ‘ജനബോധന’കപ്പൂർ പഞ്ചായത്ത് വാഹന പ്രചരണ ജാഥ കുമരനല്ലൂരില്‍ സമാപിച്ചു

യൂത്ത് ലീഗ് ‘ജനബോധന’കപ്പൂർ പഞ്ചായത്ത് വാഹന പ്രചരണ ജാഥ കുമരനല്ലൂരില്‍ സമാപിച്ചു

October 28, 2025
80
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025