• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഒളിമ്പ്യന്‍ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണല്‍

ckmnews by ckmnews
October 22, 2025
in Kerala
A A
ഒളിമ്പ്യന്‍ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണല്‍
0
SHARES
48
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയെ ഇന്ത്യൻ ആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ പദവി നൽകി ആദരിച്ചു. ഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവർ ചേർന്ന് ബഹുമതി കൈമാറി. കായികമേഖലയിൽ രാജ്യത്തിനുനൽകിയ സംഭാവനകൾ പരിഗണിച്ചാണ് താരത്തിന് ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ പദവി നൽകിയത്. ഏപ്രിൽ 16 മുതൽ നിയമനം പ്രാബല്യത്തിലായി. 2016 ഓഗസ്റ്റ് 26-ന് നീരജ് ഇന്ത്യൻ ആർമിയിൽ നായിക് സുബേദാർ റാങ്കിൽ ജൂനിയർ കമ്മിഷൻഡ് ഓഫീസറായി നിയമിതനായിരുന്നു. പിന്നീട് 2024-ൽ സുബേദാർ മേജറായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. ടോക്യോ ഒളിമ്പിക്‌സിൽ ജാവലിനിൽ ഇന്ത്യയ്ക്കായി ചരിത്ര സ്വർണം നേടിയതിനു പിന്നാലെ 2022 ജനുവരിയിൽ രജ്പുത്താന റൈഫിൾസ് അദ്ദേഹത്തെ പരം വിശിഷ്ട് സേവാ മെഡൽ നൽകി ആദരിച്ചിരുന്നു. 2018-ൽ അർജുന അവാർഡ് ലഭിച്ച നീരജിന് ഒളിമ്പിക് സ്വർണ മെഡൽ നേട്ടത്തിനു പിന്നാലെ 2021-ൽ ഖേൽ രത്‌ന പുരസ്‌കാരവും ലഭിച്ചിരുന്നു. 2022-ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചു.

2023-ലെ ലോകചാമ്പ്യൻഷിപ്പിൽ ജേതാവായ നിരജ് 2020 ടോക്യോ ഒളിമ്പിക്സിൽ സ്വർണവും 2024 പാരീസ് ഒളിമ്പിക്സിൽ വെള്ളിയും നേടിയിട്ടുണ്ട്. ഒളിമ്പിക്‌സിൽ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റുകൂടിയാണ് നീരജ്.

അതേസമയം, നീരജ് ചോപ്രയ്ക്ക് അടുത്തിടെ നടന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ തന്റെ ലോക കിരീടം നിലനിർത്താൻ സാധിച്ചിരുന്നില്ല. 84.03 മീറ്റർ ദൂരം പിന്നിട്ട് അദ്ദേഹം എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Related Posts

വടകര എംഡിഎംഎ കേസ്: പ്രധാന പ്രതി ഫിറോസ് പിടിയിൽ; അധ്യാപികമാരെ ഉൾപ്പെടുത്തിയത് ഇയാളെന്ന് പോലീസ്
Crime

വടകര എംഡിഎംഎ കേസ്: പ്രധാന പ്രതി ഫിറോസ് പിടിയിൽ; അധ്യാപികമാരെ ഉൾപ്പെടുത്തിയത് ഇയാളെന്ന് പോലീസ്

October 14, 2026
31
പൈതൃക നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു
Kerala

പൈതൃക നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

October 14, 2026
57
തുലാവര്‍ഷം വരുന്നു: സംസ്ഥാനത്ത് നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത
Kerala

തുലാവര്‍ഷം വരുന്നു: സംസ്ഥാനത്ത് നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

October 14, 2026
59
​മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം: ശക്തമായ നടപടി വേണമെന്ന് കേരള മീഡിയ പേഴ്സൺസ് യൂണിയൻ
Kerala

​മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം: ശക്തമായ നടപടി വേണമെന്ന് കേരള മീഡിയ പേഴ്സൺസ് യൂണിയൻ

October 14, 2026
7
മലപ്പുറത്ത് മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു; ഒരുമരണം, ഹോട്ടലുകളിലുൾപ്പെടെ കർശന പരിശോധന
Kerala

മലപ്പുറത്ത് മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു; ഒരുമരണം, ഹോട്ടലുകളിലുൾപ്പെടെ കർശന പരിശോധന

October 14, 2026
58
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പൊന്നാനിയിൽ ലോയേഴ്സ് ഫെറ്റേണിറ്റി ധർണ നടത്തി
Kerala

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പൊന്നാനിയിൽ ലോയേഴ്സ് ഫെറ്റേണിറ്റി ധർണ നടത്തി

October 14, 2026
70
Next Post
ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിനെ അറസ്റ്റ് ചെയ്യാൻ എസ്ഐടി

ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിനെ അറസ്റ്റ് ചെയ്യാൻ എസ്ഐടി

Recent News

വടകര എംഡിഎംഎ കേസ്: പ്രധാന പ്രതി ഫിറോസ് പിടിയിൽ; അധ്യാപികമാരെ ഉൾപ്പെടുത്തിയത് ഇയാളെന്ന് പോലീസ്

വടകര എംഡിഎംഎ കേസ്: പ്രധാന പ്രതി ഫിറോസ് പിടിയിൽ; അധ്യാപികമാരെ ഉൾപ്പെടുത്തിയത് ഇയാളെന്ന് പോലീസ്

October 14, 2026
31
നന്നംമുക്ക് പഞ്ചായത്ത് കല്ലുമ്മ സ്കൂളിലെ അധ്യാപികയെ ആദരിച്ചു

നന്നംമുക്ക് പഞ്ചായത്ത് കല്ലുമ്മ സ്കൂളിലെ അധ്യാപികയെ ആദരിച്ചു

October 14, 2026
55
പേവിഷബാധ വിമുക്ത കേരളം’ആലകോട് പഞ്ചായത്തില്‍ പ്രതിരോധ കുത്തിവെപ്പ് യജ്ഞം തുടങ്ങി

പേവിഷബാധ വിമുക്ത കേരളം’ആലകോട് പഞ്ചായത്തില്‍ പ്രതിരോധ കുത്തിവെപ്പ് യജ്ഞം തുടങ്ങി

October 14, 2026
84
പൈതൃക നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

പൈതൃക നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

October 14, 2026
57
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025