എഎഫ്സി ചാമ്പ്യൻസ് ലീഗ് 2 ൽ ആതിഥേയരായ എഫ്.സി ഗോവ അൽ നസ്സർ മത്സരം ഇന്ന്. ഗോവയിലെ ഫട്ടോർഡ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7:15 നാണ് മത്സരം ആരംഭിക്കുക. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്‌ക്വാഡിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും സൂപ്പർ താരനിരയുമായി തന്നെയാണ് അൽ നസ്ർ എഫ്.സി ഇന്ത്യയിൽ എത്തിയിട്ടുള്ളത്.സാദിയോ മാനേ, യാവോ ഫെലിക്സ്, കിങ്‌സ്ലി കോമാൻ, ഇനിഗോ മാർട്ടിനസ് തുടങ്ങിയവരാണ് ടീമിൽ ഉൾപ്പെട്ടിട്ടുള്ള വമ്പൻ താരങ്ങൾ. യോർഗെ ജീസസ് പരിശീലിപ്പിക്കുന്ന സൗദി പ്രോ ലീഗിലെ വമ്പൻ ക്ലബായ അൽ നാസ്സറും, ഇന്ത്യൻ സൂപ്പർ കപ്പ് ചാമ്പ്യന്മാരായ എഫ്.സി ഗോവയും തമ്മിലുള്ള പോരാട്ടം കാണാൻ ആവേശത്തോട കാത്തിരിക്കുകയാണ് ഫുട്ബോൾ പ്രേമികളും. മാച്ച് ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റുതീർന്നിരുന്നു.ഗ്രൂപ് D യിൽ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച അൽ നാസ്സർ നിലവിൽ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. എന്നാൽ, കളത്തിലിറങ്ങിയ രണ്ട് മത്സരങ്ങളിൽ ഒന്നിൽ പോലും ജയം കണ്ടെത്താനാകാതെ പട്ടികയിൽ അവസാന സ്ഥാനത്താണ് ഗോവ. നോക്കൗട്ട് ഉറപ്പിക്കാൻ പരിശീലകൻ മനോലോ മാർക്കസിനും സംഘത്തിനും ശേഷിച്ച മത്സരങ്ങൾ നിർണായകമാണ്.











