ചങ്ങരംകുളം: എടപ്പാൾ ഉപജില്ലാ ശാസ്ത്രമേളയിൽ ഹയർ സെക്കണ്ടറി വിഭാഗം ഗണിതമേളയിൽ പാവിട്ടപ്പുറം അസ്സബാഹ് ഹയർ
സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ് 93 പോയിന്റുമായി ഓവറോൾ ഒന്നാം സ്ഥാനം നേടി.ഐടി മേളയിൽ മൂന്നാം സ്ഥാനവും പ്രവർത്തിപരിചയമേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും കൂടി നേടി മികച്ച മുന്നേറ്റമാണ് സ്കൂൾ കാഴ്ചവച്ചത് വിജയികളെ മാനേജ്മൻ്റും പി.ടി.എയും അഭിനന്ദിച്ചു.







