• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കെഎസ്ആര്‍ടിസിക്ക് തിരിച്ചടി; അമിതാധികാര പ്രയോഗമെന്ന് ഹൈക്കോടതി, ഡ്രൈവറെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി

ckmnews by ckmnews
October 17, 2025
in Kerala
A A
കെഎസ്ആര്‍ടിസിക്ക് തിരിച്ചടി; അമിതാധികാര പ്രയോഗമെന്ന് ഹൈക്കോടതി, ഡ്രൈവറെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി
0
SHARES
253
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ബസില്‍ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലം മാറ്റിയതില്‍ കെഎസ്ആര്‍ടിസിക്ക് തിരിച്ചടി. ഗതാഗത വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫിനെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണം ഇല്ലാതെയാണ് സ്ഥലം മാറ്റം എന്ന് നിരീക്ഷിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി.ശിക്ഷാ നടപടിയുടെ സ്വഭാവത്തില്‍ വരുന്നതാണ് ഡ്രൈവറുടെ സ്ഥലം മാറ്റമെന്നും അമിതാധികാര പ്രയോഗമാണ് കോര്‍പ്പറേഷന്റെ നടപടി എന്നും ഹൈക്കോടതി വിമര്‍ശിച്ചു. തുടര്‍ന്ന് ജെയ്മോന്‍ ജോസഫിനെ പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് പുതുക്കാട് ഡിപ്പോയിലേക്ക് മാറ്റിയ സ്ഥലം മാറ്റിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് ജെയ്മോന്‍ ജോസഫിന് പൊന്‍കുന്നം ഡിപ്പോയില്‍ ഡ്രൈവര്‍ ആയി തുടരാനാകും.അച്ചടക്ക വിഷയം വന്നാല്‍ എപ്പോഴും സ്ഥലംമാറ്റം ആണോ പരിഹാരമെന്ന് ആയിരുന്നു വാദത്തിനിടെ ഹൈക്കോടതി ഉയര്‍ത്തിയ ചോദ്യം. സംഘര്‍ഷ സാധ്യതയും മറ്റ് സാഹചര്യങ്ങളും മുന്‍നിര്‍ത്തിയല്ലേ സ്ഥലംമാറ്റം. സാക്ഷികളെ സ്വാധീനിക്കുന്ന സാഹചര്യം ഉണ്ടെങ്കിലും സ്ഥലംമാറ്റം ന്യായികരിക്കാം. എന്നാല്‍ പ്ലാസ്റ്റിക് കുപ്പി ബസില്‍ സൂക്ഷിച്ചതിന് ദൂരേക്കുള്ള സ്ഥലംമാറ്റം എങ്ങനെ ആനുപാതികമാകും എന്നുമായിരുന്നു ഹൈക്കോടതി കെഎസ്ആര്‍ടിസിയോട് ഉയര്‍ത്തിയ ചോദ്യങ്ങള്‍.ഒക്ടോബര്‍ ഒന്നിനായിരുന്നു ഹര്‍ജിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. ബസ്സില്‍ പ്ലാസിറ്റിക് കുപ്പി കാബിനില്‍ സൂക്ഷിച്ചതിനും ബസ് വൃത്തിയായി സൂക്ഷിക്കാത്തതിനുമാണ് ജയ്മോന്‍ ജോസഫിനെതിരെ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നേരിട്ട് നടപടിയെടുത്തത്. ജയ്മോന് പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് തൃശൂരിലെ പുതുക്കാട് ഡിപ്പോയിലേക്കാണ് സ്ഥലം മാറ്റിയത്.എന്നാല്‍, ഒമ്പത് വര്‍ഷമായി താന്‍ സര്‍വീസില്‍ ഉണ്ടെന്നും ഇതുവരെ തൊഴിലില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും സ്ഥലം മാറ്റിയ നടപടി മൗലിക അവകാശങ്ങളുടെ ലംഘനമാണ് എന്നുമാണ് ഹര്‍ജിയിലെ ജയ്മോന്റെ വാദം.

Related Posts

‘പുനരധിവാസം വേഗത്തിലാക്കണം’; രണ്ടാംഘട്ട നറുക്കെടുപ്പ് നടത്തി വീട് നിശ്ചയിക്കണമെന്ന് മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍
Kerala

‘പുനരധിവാസം വേഗത്തിലാക്കണം’; രണ്ടാംഘട്ട നറുക്കെടുപ്പ് നടത്തി വീട് നിശ്ചയിക്കണമെന്ന് മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍

June 15, 2026
23
‘ഏകപക്ഷീയവും വിവേചനപരവും’; കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യയാത്രക്കെതിരേ ഹൈക്കോടതിയിൽ ഹർജി
Kerala

‘ഏകപക്ഷീയവും വിവേചനപരവും’; കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യയാത്രക്കെതിരേ ഹൈക്കോടതിയിൽ ഹർജി

June 15, 2026
281
ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു
Kerala

ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

June 15, 2026
57
റബ‍ർ ബോർഡ് തലപ്പത്ത് രാഷ്ട്രീയ നിയമനം, ബിജെപി നേതാവ് എൻ ഹരി റബർ ബോർഡ് ചെയർമാനാകും; ഉത്തരവിറക്കി കേന്ദ്ര സർക്കാർ
Kerala

റബ‍ർ ബോർഡ് തലപ്പത്ത് രാഷ്ട്രീയ നിയമനം, ബിജെപി നേതാവ് എൻ ഹരി റബർ ബോർഡ് ചെയർമാനാകും; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

June 15, 2026
60
സാമ്പത്തികശേഷിയുള്ള സ്ത്രീകൾ സ്വമേധയാ ഒഴിവായാൽ പ്രിയദർശിനി പദ്ധതി വൻ വിജയമാകും- സുരേഷ് ഗോപി
Kerala

സാമ്പത്തികശേഷിയുള്ള സ്ത്രീകൾ സ്വമേധയാ ഒഴിവായാൽ പ്രിയദർശിനി പദ്ധതി വൻ വിജയമാകും- സുരേഷ് ഗോപി

June 15, 2026
151
പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ്; ലക്ഷ്മിപ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച് അന്‍സിബ ഹസന്‍
Kerala

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ്; ലക്ഷ്മിപ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച് അന്‍സിബ ഹസന്‍

June 15, 2026
108
Next Post
ഹിജാബ് ധരിച്ച കുട്ടിയെ സ്‌കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല:സെന്റ് റീത്താസ് സ്‌കൂളിന് തിരിച്ചടി

ഹിജാബ് ധരിച്ച കുട്ടിയെ സ്‌കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല:സെന്റ് റീത്താസ് സ്‌കൂളിന് തിരിച്ചടി

Recent News

‘പുനരധിവാസം വേഗത്തിലാക്കണം’; രണ്ടാംഘട്ട നറുക്കെടുപ്പ് നടത്തി വീട് നിശ്ചയിക്കണമെന്ന് മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍

‘പുനരധിവാസം വേഗത്തിലാക്കണം’; രണ്ടാംഘട്ട നറുക്കെടുപ്പ് നടത്തി വീട് നിശ്ചയിക്കണമെന്ന് മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍

June 15, 2026
23
‘ഏകപക്ഷീയവും വിവേചനപരവും’; കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യയാത്രക്കെതിരേ ഹൈക്കോടതിയിൽ ഹർജി

‘ഏകപക്ഷീയവും വിവേചനപരവും’; കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യയാത്രക്കെതിരേ ഹൈക്കോടതിയിൽ ഹർജി

June 15, 2026
281
ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

June 15, 2026
57
കല്ലൂർമ്മ കിഴിവീട്ടിൽ സുബ്രഫ്മണ്യൻ നിര്യാതനായി

കല്ലൂർമ്മ കിഴിവീട്ടിൽ സുബ്രഫ്മണ്യൻ നിര്യാതനായി

June 15, 2026
278
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025