എടപ്പാൾ:ശബരിമലയിൽ യുവതി പ്രവേശനം വേണമെന്ന് സത്യാവാങ്മൂലം നൽകുകയും പിന്നീട് സ്ത്രീ ആക്ടിവിസ്റ്റുകളെ ആൺ വേഷം കെട്ടിച്ച് ശബരിമലയിൽ പ്രവേശിപ്പിക്കുകയും അതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത പിണറായി വിജയനാണ് അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്തതെന്നത് ഏറെ വിരോധാഭാസമെന്ന് കെ മുരളീധരൻ.കെപിസിസിയുടെ നേതൃത്വത്തിൽ നടക്കുന്ന വിശ്വാസ സംരക്ഷണ യാത്രയ്ക്ക് എടപ്പാളിൽ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.എം പി അബ്ദുൾ സമദാനി പരിപാടി ഉദ്ഘാടനം ചെയ്തു.യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി അജയ്മോഹൻ അദ്ധ്യക്ഷത വഹിച്ചു.ടി.സിദ്ധിഖ്, എപി.അനിൽകുമാർ,ബിനുചുള്ളിയിൽ, വി. എസ്.ജോയ്, അഡ്വ.പി. എം.നിയാസ്,എ.എം.രോഹിത്,അഡ്വ.നസറുള്ള,ഇ പി രാജീവ്,സിദ്ധിഖ് പന്താവൂർ,ചുള്ളിയിൽ ഉണ്ണി,സുരേഷ് പൊൽപ്പാക്കര,എം എ നജീബ്,കെ ജി ബാബു എന്നിവർ പ്രസംഗിച്ചു.









