ചങ്ങരംകുളം: എടപ്പാൾ ഉപജില്ല ശാസ്ത്രോത്സവത്തിൽ
ആലംകോട് ജനത എ എൽ പി സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്.ഗണിതമേളയിയും
സയൻസ് മേളയിലും ഒന്നാം സ്ഥാനവും
സോഷ്യൽ മേളയിൽ മൂന്നാം സ്ഥാനവും പ്രവൃത്തി പരിചയ മേളയയിൽ അഞ്ചാം സ്ഥാനവും നേടിയാണ് ജനത സ്കൂൾ എൽ.പി വിഭാഗത്തിൽ 161 പോയിൻ്റ് നേടി മികച്ച മുന്നേറ്റം നടത്തിയത്.പ്രധാനധ്യാപിക എൻ.എസ് ബീനമോൾ,അധ്യാപകരയ കെ.രേണുക,വി.എം ശരീഫ,പി.വിചിത്ര, പി എ ഫസ്ന ,ജുബൈരിയ, ആരിഫ , കർണ്ണകി തുടങ്ങിയവർ ട്രോഫി ഏറ്റു വാങ്ങി.









