ചങ്ങരംകുളം :തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ക്കുള്ള വാർഡ് സംവരണതിരഞ്ഞെടുപ്പ് പൂർത്തിയായതോടെ മണ്ഡലത്തിലെ പഞ്ചായത്തുകളിൽ സ്ഥാനാർഥി പ്രഖ്യാപനത്തിനുള്ള ഒരുക്കത്തിലേക്ക് രാഷ്ട്രീയ പാർട്ടികൾ കടക്കുകയാണ്.കഴിഞ്ഞ ആഴ്ചകളിൽ ആയി വിവിധ പാർട്ടികൾ വാർഡ് കൺവെൻഷനുകളുമായി സജീവമായിരുന്നു
സംവരണ നറുക്കെടുപ്പ് കഴിയാത്തതിനാൽ സ്ഥാനാർഥി പ്രഖ്യാപനം വൈകിയിരുന്നു. പല വാർഡുകളിലും സ്ഥാനാർഥി കുപ്പായം ശരിയാക്കി വെച്ചവർ സംവരണ വാർഡ് നറുക്കെടുപ്പോടെ നിരാശരായിട്ടുണ്ട് മണ്ഡലത്തിലെ
ആലംകോട്, നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വാർഡ്കളിലേക്കുള്ള സംവരണ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിൽ ആലംകോട് പഞ്ചായത്തിൽ ‘പത്ത് വാര്‍ഡുകള്‍ വനിത ജനറല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. 1 – 2 – 4 – 8 – 10 – 12 – 16 – 18 – 19 – 20 എന്നീ വാര്‍ഡുകള്‍ ആണ് വനിത സംവരണം.9 സീറ്റുകള്‍ ജനറല്‍ ആയി തിരഞ്ഞെടുത്തു.3 – 5 – 6 – 7 11 – 13 – 14 – 15 – 21 എന്നീ വാര്‍ഡുകള്‍ ജനറൽ ആണ്.വാർഡ് 9 വനിത എസ് സിക്കും,വാര്‍ഡ് 17 ജനറല്‍ എസ് സി ക്കും സംവരണം ചെയ്തിട്ടുണ്ട്.ആകെ 21 വാര്‍ഡുകളിലാണ് ഇത്തവണ ആലംകോട് ഇത്തവണ മത്സരം നടക്കുകനന്നംമ്മുക്ക് പഞ്ചായത്ത് 2025 ഇലക്ഷൻ’സംവരണ സീറ്റുകള്‍ പ്രഖ്യാപിച്ചു
നന്നംമ്മുക്ക് പഞ്ചായത്ത് സംവരണ സീറ്റുകള്‍ വാര്‍ഡ് 1എസ് സി വനിത,2,9,11,13,14,16,17,18 ജനറല്‍ വാര്‍ഡുകളാണ്.3,4,5,6,7,8,10,12,15 എന്നീ വാര്‍ഡുകള്‍ വനിത ജനറല്‍ ആണ്.വാര്‍ഡ് 19 എസ് സി ജനറൽ
മാറഞ്ചേരി പഞ്ചായത്ത്
പട്ടികജാതി -19 അവിണ്ടിത്തറ
വനിതാ -3 ആളം, 4 കരിങ്കല്ലത്താണി, 6 പനമ്പാട്, 13 പരിചകം നോര്‍ത്ത്, 14 മുക്കാല, 15 പുറങ് ഈസ്റ്റ്, 17 പുറങ് വെസ്റ്റ്, 18 മാരാമുറ്റം, 20 ആവേന്‍ക്കോട്ട, 21 കുണ്ടുകടവ് വെസ്റ്റ്, 22 കുണ്ടുകടവ് ഈസ്റ്റ്
പെരുമ്പടപ്പ് പഞ്ചായത്ത് വാർഡ് നറുകെടുപ്പിൽ
പട്ടികജാതി -13 ചെറായി
വനിതാ-2 പുതിയിരുത്തി ഈസ്റ്റ്, 3 അയിരൂര്‍ നോര്‍ത്ത്, 6 പുത്തന്‍പള്ളി, 8 ചെറവല്ലൂര്‍ വെസ്റ്റ്, 9 ചെറവല്ലൂര്‍ ഈസ്റ്റ്, 10 തവളക്കുന്ന്, 11 പെരുമ്പടപ്പ്, 14 കോടത്തൂര്‍ സൗത്ത്, 16 പാലപ്പെട്ടി ഈസ്റ്റ്, 17 പൂവാങ്കര
വെളിയങ്കോട് പഞ്ചായത്തിൽ
പട്ടികജാതി-5 മുളമുക്ക്
വനിതാ-1 ഉമര്‍ ഖാസി, 3 വെളിയങ്കോട് ഈസ്റ്റ്, 6 പെരു മുടിശ്ശേരി, 7താഴത്തേല്‍പടി, 9 എരമംഗലം ഈസ്റ്റ്, 13 അറക്കിലാംകുന്ന്, 14 കോതമുക്ക്, 16 ഗ്രാമം, 18 തണ്ണിത്തുറ, 19 വെളിയങ്കോട് ടൌണ്‍, 20 പത്തുമുറി










