• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, December 29, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയിൽ പട്ടയം അനുവദിക്കും; മന്ത്രിസഭായോ​ഗ തീരുമാനം

ckmnews by ckmnews
October 15, 2025
in Kerala
A A
കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയിൽ പട്ടയം അനുവദിക്കും; മന്ത്രിസഭായോ​ഗ തീരുമാനം
0
SHARES
19
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില്‍ പട്ടയം അനുവദിക്കാൻ മന്ത്രിസഭാ തീരുമാനിച്ചു. 1977ന് മുമ്പ് വനഭൂമി കൈവശം വെച്ചു വരുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയോടെ ഭൂമി പതിച്ചു നല്‍കാന്‍ 1993ലെ ഭൂപതിവ് ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഭൂമി കൈവശം വെച്ച് വരുന്നവര്‍ പലവിധ നിര്‍മ്മാ​ണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. ചട്ടപ്രകാരം ഷോപ്പ് സൈറ്റിന് പട്ടയം അനുവദിക്കാന്‍ വ്യവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് കൈവശ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിന്‍റെ വിസ്തൃതി പരിഗണിക്കാതെ തന്നെ പട്ടയം നല്‍കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയത്.

മറ്റ് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ:

നിയമസഭയുടെ പ്രത്യേക സമ്മേളനം

നവംബര്‍ ഒന്നിന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീമാനിച്ചു.

ഭരണാനുമതി

കൊച്ചി ഇൻഫോപാർക്ക് ഒന്നാംഘട്ട ക്യാമ്പസിലെ 88 സെന്റ് ഭൂമിയിൽ ഒരു നോൺ സെസ് ഐ.ടി കെട്ടിടം നിർമ്മിക്കുന്നതിന് ഭരണാനുമതി നൽകി.ഇൻഫോപാർക്കിൻ്റെ തനത് ഫണ്ടും ബാങ്കിൽ നിന്നുള്ള ടേം ലോണും ഉപയോഗിച്ച് 118.33 കോടി രൂപ ചെലവിൽ 1.9 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടമാണ് നിര്‍മ്മിക്കുക.

ഫോം മാറ്റിങ്ങ്സ് ഇന്ത്യ ലിമിറ്റഡിനെ കേരളാ സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷനില്‍ ലയിപ്പിക്കും. വ്യവസായ വകുപ്പിന്‍റെ കീഴിലുള്ള സമാന സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങളെ ലയിപ്പിക്കുന്നതിന്‍റെ ഭാഗമായാണിത്. ലയനം സംബന്ധിച്ചുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് കേരളാ സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ മാനേജിങ്ങ് ഡയറകറെ ചുമതലപ്പെടുത്തി.

തസ്തിക

കൊല്ലം കണ്ണനല്ലൂർ MKLM HSS- ൽ ഒരു HSST (Jr) മലയാളം തസ്തിക സൃഷ്ടിക്കുന്നതിന് അനുമതി നല്‍കി.

പ്രോസിക്യൂഷൻ ഡയറക്ടറേറ്റിൽ ജൂനിയർ സൂപ്രണ്ടിന്റെ ഒരു തസ്തിക സൃഷ്ടിക്കും.

സമയ ബന്ധിത ഹയർ ഗ്രേഡ് അനുവദിക്കും

സംസ്ഥാന ബിവറേജസ് കോർപ്പറേഷനിൽ ഹെൽപ്പർ തസ്തികയിൽ നിയമിതരായ കോച്ച് ബിൽഡർമാർക്ക് 8 വർഷം സർവ്വീസ് പൂർത്തിയാക്കുന്ന മുറയ്ക്ക് സമയ ബന്ധിത ഹയർ ഗ്രേഡ് അനുവദിക്കും. ബിവറേജസ് കോർപറേഷനിലെ മറ്റ് ജീവനക്കാരുടെ സീനിയോരിറ്റിയെ ബാധിക്കാത്ത തരത്തിൽ, 23,700-52,600 എന്ന ശമ്പള സ്കെയിലിലാണ് ഹയര്‍ ഗ്രേഡ് അനുവദിക്കുക.
‌
തുക തിരികെ പിടിക്കില്ല

സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിലെ തൊഴിലാളികൾക്ക്, (01/01/2019 മുതൽ 2022 ഡിസംബർ വരെ) ദിവസം 28 രൂപ നിരക്കിൽ 2,54,69,618 രൂപ ഇടക്കാലാശ്വാസമായി അധികമായി നൽകിയ തുക തിരികെ പിടിക്കുന്ന നടപടി ഒഴിവാക്കും. സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർക്ക് പ്രത്യേക കേസായി പരിഗണിച്ച് ഇതിന് അനുമതി നൽകി.

ടെണ്ടര്‍

തൃശ്ശൂർ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കുവശത്തായി സ്ഥിതി ചെയ്യുന്ന കുട്ടൻകുളം നവീകരണ പ്രവൃത്തികൾക്കായി 4,04,60,373 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

Related Posts

കർണാടകയിലെ ബുൾഡോസർ : എസ് ഡി പി ഐ പ്രതിഷേധം സംഘടിപ്പിച്ചു
Kerala

കർണാടകയിലെ ബുൾഡോസർ : എസ് ഡി പി ഐ പ്രതിഷേധം സംഘടിപ്പിച്ചു

December 28, 2025
136
ദേശീയ സരസ് മേളയ്ക്ക് 2026 ജനുവരി 2 മുതൽ 11 വരെ
Kerala

ദേശീയ സരസ് മേളയ്ക്ക് 2026 ജനുവരി 2 മുതൽ 11 വരെ

December 28, 2025
19
കോൺഗ്രസിന്റെ 140 പിറന്നാൾ ആഘോഷവും പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വീകരണവും നൽകി
Kerala

കോൺഗ്രസിന്റെ 140 പിറന്നാൾ ആഘോഷവും പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വീകരണവും നൽകി

December 28, 2025
19
സൃഷ്ടികൾ കാട്ടിക്കൂട്ടലല്ല;സത്യസന്ധമായ ആത്മാവിഷ്കാരമാവണം: മദനൻ
Kerala

സൃഷ്ടികൾ കാട്ടിക്കൂട്ടലല്ല;സത്യസന്ധമായ ആത്മാവിഷ്കാരമാവണം: മദനൻ

December 28, 2025
8
എഎം ഫാറൂക്ക് പുറത്തിറക്കിയ ‘അനുരാഗ നദിയിലെ തോണി’പ്രകാശനം ചെയ്തു
Kerala

എഎം ഫാറൂക്ക് പുറത്തിറക്കിയ ‘അനുരാഗ നദിയിലെ തോണി’പ്രകാശനം ചെയ്തു

December 28, 2025
5
കാനഡയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Kerala

കാനഡയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

December 28, 2025
19
Next Post
ഡിപ്രഷനെക്കുറിച്ചുള്ള വിവാദ പ്രസ്‌താവന; നടി കൃഷ്‌ണപ്രഭയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

ഡിപ്രഷനെക്കുറിച്ചുള്ള വിവാദ പ്രസ്‌താവന; നടി കൃഷ്‌ണപ്രഭയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

Recent News

ആലങ്കോട് തച്ചു പറമ്പ് മുരുക്കുംപള്ളി രുഗ്മിണിയമ്മ നിര്യാതയായി

ആലങ്കോട് തച്ചു പറമ്പ് മുരുക്കുംപള്ളി രുഗ്മിണിയമ്മ നിര്യാതയായി

December 28, 2025
88
കർണാടകയിലെ ബുൾഡോസർ : എസ് ഡി പി ഐ പ്രതിഷേധം സംഘടിപ്പിച്ചു

കർണാടകയിലെ ബുൾഡോസർ : എസ് ഡി പി ഐ പ്രതിഷേധം സംഘടിപ്പിച്ചു

December 28, 2025
136
ചങ്ങരംകുളത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരുവയസ്സുകാരൻ മരിച്ചു

ചങ്ങരംകുളത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരുവയസ്സുകാരൻ മരിച്ചു

December 28, 2025
3.1k
ബോഡിബിൽഡറായ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

ബോഡിബിൽഡറായ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

December 28, 2025
808
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025