ജില്ലയിൽ സിറ്റിംഗ് സീറ്റുകൾ അതാത് മുന്നണികൾ നിലനിർത്തി. നാലിടത്തായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ കാലടിയിലും മങ്കടയിലും എൽഡിഎഫ് വിജയം ആവർത്തിച്ചു. കാലടി പഞ്ചായത്തിലെ വാർഡ് 12 വെറൂരിൽ സിപിഎമ്മിലെ എം എസ് അഭിലാഷാണ് വിജയിച്ചത്. 341 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഎം വാർഡ് നിലനിർത്തിയത്. ഇപ്രാവശ്യം ഭൂരിപക്ഷം വർധിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കാലടിയിൽ രണ്ടാം സ്ഥാനത്ത് ബി.ജെ.പിയാണ്. മങ്കടയിൽ യുഡിഎഫ് വെൽഫെയർ പാർട്ടി സഖ്യത്തെ പരാജയപ്പെടുത്തിയാണ് എൽഡിഎഫ് വിജയം സ്വന്തമാക്കിയത്. വേങ്ങരയിലും താനാളൂരിലും യു.ഡി.എഫ് വിജയിച്ചു.








