ഫിഫ ലോകകപ്പിന് യോഗ്യത നേടി ഖത്തറും സൗദി അറേബ്യയും. ഖത്തര്‍ ഇതാദ്യമായാണ് കളിച്ച് യോഗ്യത നേടുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ഖത്തര്‍ പന്ത് തട്ടിയിരുന്നെങ്കിലും അത് കായിക മാമാങ്കത്തിന് വേദിയായി എന്ന കാരണത്താലുള്ള ഓട്ടോമാറ്റിക് യോഗ്യതയായിരുന്നു.യു എ ഇയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഖത്തര്‍ യോഗ്യത നേടിയത്. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരാണ് ഖത്തര്‍. കഴിഞ്ഞ ലോകകപ്പില്‍ ഗ്രൂപ്പ് മത്സരങ്ങളിലെല്ലാം ഖത്തര്‍ പരാജയപ്പെട്ടിരുന്നു.ഇറാഖിനെതിരെയായിരുന്നു സൗദിയുടെ മത്സരം. ഗോള്‍രഹിത മത്സരമാണെങ്കിലും പോയിന്റ് അടിസ്ഥാനത്തില്‍ സൗദി യോഗ്യത നേടുകയായിരുന്നു. ഇത് ഏഴാം തവണയാണ് ലോകകപ്പില്‍ സൗദി യോഗ്യത നേടുന്നത്. 2034ലെ ലോകകപ്പിന് സൗദിയാണ് വേദിയാകുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.ഗ്രൂപ്പ് എയില്‍ യു എ ഇയുടെ ലോകകപ്പ് യോഗ്യതാ സാധ്യത അടുത്ത മാസത്തെ ഇറാഖിനോടുള്ള മത്സരത്തെ അവലംബിച്ചാണ്. അതേസമയം, മൂന്നാമതായ ഒമാന്‍ പുറത്തായി.











