യുവേഫ നേഷൻസ് ലീഗിൽ പോളണ്ടിനെ തകർത്ത് പോർച്ചുഗൽ. 5-1 നാണ് പറങ്കിപട ജയിച്ചു കയറിയത്. ഇരട്ട ഗോളോടുകൂടി കപ്പിത്താനായി റൊണാൾഡോ മുന്നിൽ നിന്ന് നയിച്ചപ്പോൾ പോളണ്ടിന് കര കയറാൻ സാധിച്ചില്ല. ഇതോടെ പോർച്ചുഗൽ ക്വാർട്ടറിൽ പ്രവേശിച്ചു. ഗോൾരഹിത ഒന്നാം പാതിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു പോർച്ചുഗലിന്റെ ഗോൾവേട്ടകളെല്ലാെം.പോർച്ചുഗലിനു വേണ്ടി റാഫേൽ ലിയോ 59-ാം മിനിറ്റിൽ ആദ്യ ഗോൾ നേടി. 72-ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ആദ്യ ഗോൾ നേടിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 87-ാം മിനിറ്റിൽ ബൈസിക്കിൾ കിക്കിലൂടെ തന്റെ രണ്ടാം ഗോൾ നേടി. താരത്തിന്റെ ദേശീയ ടീമിനായുള്ള 135-ാം ഗോൾ ആയിരുന്നു ഇത്.ബ്രൂണോ ഫെർണാണ്ടസ്, പെഡ്രോ നെറ്റോ എന്നിവർ കൂടി സ്കോർ ചെയ്തപ്പോൾ പോർച്ചുഗലിന്റെ അക്കൗണ്ടിൽ 5 ഗോൾ എത്തി. . 88-ാം മിനിറ്റിൽ ഡൊമിനിക് മാർസുക്ക് പോളണ്ട് ആശ്വാസം കണ്ടെത്തി. , അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് ജയവും ഒരു സമനിലയുമായി ലീഗ് എയിലെ ഗ്രൂപ്പ് ഒന്നിൽ 13 പോയിന്റോടെ ഒന്നാം സ്ഥാനത്ത് അജയ്യരായി തുടരുകയാണ് പോർച്ചുഗൽ.പുറം വേദനയെ തുടർന്ന് സൂപ്പർ താരം ലെവൻഡോവ്സ്കിയില്ലാതെയാണ് പോളണ്ട് കളിക്കാനിറങ്ങിയത്. നാല് പോയിന്റുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് പോളണ്ട്. ഇന്നലെ നടന്ന മറ്റൊരു കളിയിൽ സ്കോട്ലണ്ടിനോട് ഒരു ഗോളിന് ക്രൊയേഷ്യ തോറ്റു. ഡെന്മാർക്കിനെ സ്പെയിൻ 2-1 ന് തോൽപ്പിച്ചു