ചങ്ങരംകുളം:എസ് ജി എ ഡി എഫ് ഓപ്പൺ സംസ്ഥാന സ്പോട്സ് യോഗസന ചാമ്പ്യൻ ഷിപ് അസബഹ് ആർട്ടസ് കോളേജിൽ നടന്നു.വളയംകുളം അസബാഹ് ആർട്ടസ് & സയന്‍സ് കോളേജിൽ നടന്ന മത്സരത്തില്‍ 386 മത്സരാർത്ഥികൾ പങ്കാടുത്തു. പ്രോഗ്രം സംസ്ഥാന സ്പോർട്സ് യോഗ മിഡലിസ്റ്റും വിഭിന്നശേഷി ക്കാരിയുമായ ആൻ മൂക്കൻ ഉത്ഘാടനം ചെയ്തു.സമാപന സമ്മേളനവും വിജയികൾക്കുള്ള മെഡൽ,സർട്ടിഫിക്കറ്റ്,ട്രോഫി വിതരണവും മുൻ ഡെപ്യൂട്ടി കളക്ടർ പിപിഎം അഷ്‌റഫ് നിർവഹിച്ചു.തൃശ്ശൂർ ജില്ലക്ക് വേണ്ടി ഗോകുലം ഇംഗ്ലീഷ് മീഡിയം ഓവർ റോൾ ട്രോഫി നേടിയപ്പോൾ പാലക്കാട് ജില്ലക്കായി തൃത്താല ഇംഗ്ലീഷ് മിഡിയം റണ്ണാറപ്പയി.ഫസ്റ്റ് റണ്ണറപ്പ് കൃഷ്ണാർച്ചന യോഗ സെന്ററും സെക്കന്റ് റണ്ണറപ്പ് ഹിലാൽ പബ്ലിക് സ്കൂൾ പുറങ്ങും നേടി.എസ് ജി എ ഡി എഫ് സംസ്ഥാന പ്രസിഡന്റ് സുരേഷ് ടി കെ അധ്യക്ഷനായ ചടങ്ങിൽ അന്തർ സംസ്ഥാന കോ -ഓഡിനേറ്റർ സുരേഷ് കെ കെ,ഡോക്ടര്‍ ഇന്ദു (കോട്ടക്കൽ ആര്യവൈദ്യ ശാല)അ മ്യത, ആര്യ നിജ,അൽക്ക, ബിനീഷ് റഹ്മാൻ (അസബഹ് കോളേജ് വളയംകുളം )അർച്ചന ദയൽ എന്നിവർ ആശംസകള്‍ പറഞ്ഞു









