എടപ്പാൾ:മാണിയൂർ എ എം എൽ പി സ്കൂളിൻ്റ ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്ര ജൂബിലി ആഘോഷങ്ങക്ക് തുടക്കമായി.ആഘോക്ഷപരിപാടികളുടെ ലോഗോ പ്രകാശനം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി രാമകൃഷ്ണൻ നിർവ്വഹിച്ചു. കാലടി ഗ്രാമ പഞ്ചായത്ത് വിദ്യഭ്യാസ സാറ്റാൻ്റിങ് കമ്മറ്റി ചെയർമാൻ ബഷീർ തുറയാറ്റിൽ അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്തംഗം പ്രകാശൻകാലടി, പി ടി എ പ്രസിഡൻ്റ് സഫരിയ സജീർ , എം ടി എ പ്രസിഡൻ്റ് നീതു അനീഷ് , സത്യൻ കണ്ടനകം ,അപ്പു,രാജൻ,എന്നിവർ പ്രസംഗിച്ചു. പ്രധാന അധ്യാപിക സി വി സന്ധ്യ സ്വാഗതവും റഷീദ് കുഞ്ഞിപ്പ നന്ദിയും പറഞ്ഞു