സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധനവ്. 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 91,960 രൂപയായി. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 11,495 രൂപ നല്‍കണം. ഇന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് പണിക്കൂലി സഹിതം ഒരു ലക്ഷം രൂപയിലധികം മുടക്കേണ്ടി വരും.അഞ്ച് ശതമാനത്തോളമാണ് പണിക്കൂലിയായി ഈടാക്കുക. രൂപകല്‍പന അനുസരിച്ച് ആഭരണങ്ങളുടെ പണിക്കൂലിയിലും മാറ്റം വരും. ഇതിനൊപ്പം ജിഎസ്ടിയും ഹാള്‍ മാര്‍ക്കിങ് ചാര്‍ജും നല്‍കണം. ഇതോടെ ഒരു പവന്‍ വാങ്ങുന്നവര്‍ക്ക് ഒരു ലക്ഷത്തോളം മുടക്കേണ്ടി വരുമെന്ന് ഉറപ്പാണ്. വരും ദിവസങ്ങളില്‍ വില കൂടാനാണ് സാധ്യതയെന്നും അവര്‍ പറയുന്നു.