ചങ്ങരംകുളം:നന്നംമുക്ക് മണിലിയാർ കാവ് ഭഗവതി ക്ഷേത്രത്തിൽ മോഷണം.ഞായറാഴ്ച രാത്രിയാണ് സംഭവം.തിങ്കളാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം അറിയുന്നത്.ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറും ഓഫീസും ഉൾക്കൊള്ളുന്ന കെട്ടിടത്തിന്റെ വാതിലുകളുടെ പൂട്ടും വാതിലും പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്.ഓഫീസ് മുറിയിലെ സ്ട്രോങ്ങ് റൂമിന്റെ ഹാൻഡിൽ പൊട്ടിച്ച നിലയിലായിരുന്നു.ലോക്ക് തകര്‍ക്കാൻ കഴിയാത്തതിനാൽ മോഷ്ടാക്കള്‍ ശ്രമം ഉപേക്ഷിച്ചതായാണ് സംശയം.ക്ഷേത്രത്തിലെ മൂന്നു സിസിടിവി ക്യാമറകളും നശിപ്പിച്ചെങ്കിലും സിസിടിവിയുടെ ഹാർഡ് ഡിസ്ക് സുരക്ഷിതമാണെന്ന് ക്ഷേത്രം ജീവനക്കാര്‍ പറഞ്ഞു. ഹാർഡ് ഡിസ്ക് ആണെന്ന് തെറ്റിദ്ധരിച്ച് വഴിപാട് കൗണ്ടറിൽ ഉണ്ടായിരുന്ന കമ്പ്യൂട്ടറിന്റെ സിപിയു മോഷ്ടാക്കള്‍ കൊണ്ടുപോയിട്ടുണ്ട്.ഓഫീസില്‍ ഉണ്ടായിരുന്ന ഏകദേശം 12,500 രൂപ മോഷണം പോയതായി ജീവക്കാര്‍ പറഞ്ഞു.സിഐ ഷൈനിന്റെ നേതൃത്വത്തില്‍ ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്