ചാലിശ്ശേരി : ഗവ: ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി കെ.യു യദുകൃഷ്ണ ദേശീയ പോൾവാൾട്ട് മൽസരത്തിനായി ഒഡീഷ്യയിലേക്ക് ട്രയിൻ മാർഗം യാത്ര തിരിച്ചു.നാടിന്റെ മിടിപ്പറിയുന്ന മാർവെൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് യാത്രക്കായി സ്നേഹത്തിൻ്റെ കൈ നീട്ടി. യദുവിന്റെ യാത്രാചിലവിനും മത്സരസജ്ജീകരണത്തിനുമായി ക്ലബ്ബ് പതിനൊന്നായിരം രൂപ നൽകി.സ്കൂള്‍ അധികൃതർ പതിനായിരം രൂപയും മൂന്ന് കായിക പ്രേമികൾ ചേർന്ന് അയ്യായിരം രൂപയും യാത്ര ചിലവിനായി സാമ്പത്തിക സഹായം നൽകി.പോൾ വാൾട്ട് തണ്ടിലൂടെ വിജയത്തിൻ്റെ ആകാശം തൊടുന്ന വിദ്യാർത്ഥി ആഗസ്റ്റിൽ എറണാകുളത്ത് നടന്ന 69 മത് കേരള സംസ്ഥാന അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 പുരുഷ വിഭാഗത്തിലാണ് വെള്ളിമെഡൽ നേടിയാണ് നാഷണൽ ലെവൽ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കാനുള്ള അപൂർവാവസരം ലഭിച്ചത് .2023 ൽ മുളത്തണ്ട് ഉപയോഗിച്ച് സംസ്ഥാന കായിക മേളയിൽ ഏഴാം സ്ഥാനത്ത് എത്തിയിരുന്നു.വെള്ളിയാഴ്ച നടക്കുന്ന മൽസരത്തിൽ കേരളത്തെ പ്രതിനിധികരിച്ച് ദേശീയ ജൂനിയർ
അത് ലറ്റിക്സ് മീറ്റിൽ മൽസരിക്കും. യദുവിന് മികച്ച നേട്ടം കൈവരിക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയിലാണ് ഗ്രാമവും സ്കൂളും.മാർവ്വൽ ക്ലബ്ബിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ സെക്രട്ടറി മണികണ്ഠൻ തുക യദുകൃഷ്ണയ്ക്ക് കൈമാറി എക്സിക്യൂട്ടീവ് മെമ്പർമാരായ സച്ചിദേവ്, ജ്യോതി ദേവ്, തൂറാബ്, ബിജു കടവാരത്ത്,സുബ്രമണ്യൻ, റെജി മേക്കാട്ടുകുളം എന്നിവർ പങ്കെടുത്തു.







