ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത് ആയുര്‍വേദ സബ് സെന്റര്‍ അടച്ച് പൂട്ടിയതില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചു.പാവിട്ടപ്പുറം ഒതളൂര്‍ റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ആയുര്‍വേദ സബ് സെന്ററിനോട് പഞ്ചായത്ത് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധം നടത്തിയത്.പിപി യൂസഫലി ഉദ്ഘാടനം ചെയ്തു.പിടി ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി.ഡോക്ടറുടെ സേവനം ഉള്‍പ്പെടെ യുള്ള സൗകര്യങ്ങളോടെ പാലങ്ങള്‍ക്ക് തണലായിരുന്ന സബ് സെന്റര്‍ പ്രവര്‍ത്തനം തുടര്‍ന്നില്ലെങ്കില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് തുടര്‍ന്നുള്ള ദിവസങ്ങളിലും ശക്തമായ പ്രതിഷേധം നടത്തുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി











