ചങ്ങരംകുളം : ഇരുപതോളം സ്കൂളുകൾ പങ്കെടുക്കുന്ന കെ പി എസ് എ കലോത്സവത്തിന് പന്താവൂർ ഇർഷാദ് ഇംഗ്ലീഷ് സ്കൂളിൽ തുടക്കമായി. ആർട്ട്, രചനകൾ, വിവിധ ഭാഷകളിലുള്ള കവിത പാരായണങ്ങൾ, പ്രസംഗങ്ങൾ ഉൾപ്പെടെ 52 ഓളം ഇനങ്ങളിലായാണ് പ്രഥമ ദിനം മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. സർഗാത്മക യൗവനത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി സംരക്ഷണവും മാനവിക ബോധവും ഭാഷാപരിജ്ഞാനവും മനുഷ്യ ജീവിതങ്ങളുടെ പച്ചയായ യാഥാർത്ഥ്യങ്ങളും വാക്കുകളിലൂടെയും വരകളിലൂടെയും മനോഹരമായ ആവിഷ്കരിക്കപ്പെടുന്ന നേർ ചിത്രങ്ങളാണ് ഓരോ വേദികളും പങ്കുവെച്ചത്.
500ല്‍ പരം വിദ്യാർത്ഥികൾ പങ്കെടുത്ത കലോത്സവം കെ പി എസ് എ സ്റ്റേറ്റ് പ്രസിഡന്റ് പി പി യൂസഫ് അലി ഉദ്ഘാടനം ചെയ്തു. കെ പി എസ് എ സഹോദയ പ്രസിഡന്റ് എ പി അഷ്റഫ് അധ്യക്ഷത വഹിച്ചു. ഇർഷാദ് സ്ഥാപനങ്ങളുടെ പ്രസിഡന്റ് കെ സിദ്ദീഖ് മൗലവി സന്ദേശ പ്രഭാഷണം നടത്തി. കെ പി എസ് എ സാരഥികളായ ലത്തീഫ് പാണക്കാട്, ജയൻ കമ്പ്രത്ത്, രാംദാസ് പി, നൗഫൽ സഅദി എന്നിവർ സംസാരിച്ചു.
കെ പി എസ് എ എടപ്പാൾ ഏരിയ സെക്രട്ടറി ടി ജി നിതീഷ് സ്വാഗതവും കെ പി എസ് എ സഹോദയ വൈസ് പ്രസിഡന്റ് കെ എം ഷെരീഫ് ബുഖാരി നന്ദിയും പറഞ്ഞു. കലോത്സവത്തിലെ രണ്ട്, മൂന്ന് ദിവസങ്ങളിലെ പരിപാടികൾ ചെറവല്ലൂർ ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂളിൽ വച്ച് ഒക്ടോബർ 10, 11 ദിവസങ്ങളിലാണ് നടക്കുന്നത്.
ഒന്നാം സ്ഥാനം, ഇനം, സ്കൂൾ: അനയ് അനിൽ, കാറ്റഗറി 2 പെൻസിൽ ഡ്രോയിംഗ്, ദേവീകൃഷ്ണ കാറ്റഗറി 3 പോസ്റ്റർ രചന, അമൃത, കാറ്റഗറി 3 നിമിഷ പ്രസംഗം, (സംസ്കൃതി പന്താവൂർ), ആരാധ്യ കാറ്റഗറി 1 സംസ്കൃതം പദ്യം ചൊല്ലൽ , മുഹമ്മദ് റിസിൻ കാറ്റഗറി 3 ചിത്രരചന, ഫാത്തിമമ ഫിൽസ,
കാറ്റഗറി 2 ഉപന്യാസരചന (എം.എച്ച് എടപ്പാൾ); അമീൻ അഹ്‌ലം, കാറ്റഗറി 3 ഇംഗ്ളീഷ് പദ്യം ചൊല്ലൽ, (ഡി.ആർ എസ്. ചങ്ങരംകുളം)
അയന എൻ, കാറ്റഗറി 2 ജലഛായം (സീഡ് ഗ്ലോബൽ); മുഹമ്മദ് ഹംദാൻ, കാറ്റഗറി 1 ഹിന്ദി പ്രസംഗം, അഹദിയ ഫാത്തിമമ, കാറ്റഗറി 2 കഥാരചന, ഫൈഹ കാറ്റഗറി 3 ഹിന്ദി പദ്യം ചൊല്ലൽ (ഇർഷാദ് പന്താവൂർ )











