ചങ്ങരംകുളം :എമർജിംഗ് വുമൺ എന്ന തലക്കെട്ടിൽവിമൺ ഇന്ത്യ മൂവ്മെന്റ് പൊന്നാനി മണ്ഡലം കമ്മിറ്റി ചങ്ങരംകുളം മേഖലാ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു.ജില്ലാ കമ്മിറ്റി അംഗം ഡോ:ഫാത്തിമ ഉൽഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് നസീമ നാസർ അധ്യക്ഷത വഹിച്ചു.റജീന റിജ് വാൻ സ്വാഗതം പറഞ്ഞു. ജില്ല കമ്മിറ്റിയംഗം റജീന കുഞ്ഞൻ ബാവഎസ് ഡി പി ഐ പൊന്നാനി മണ്ഡലം സെക്രട്ടറി ജാഫർ കക്കിടിപ്പുറം, മണ്ഡലം കമ്മിറ്റി അംഗം സുബൈർ ചങ്ങരംകുളം തുടങ്ങിയവർ പങ്കെടുത്തുസംസാരിച്ചു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികളായ വനിതകളെയും,സ്ത്രീ ശാക്തീകരണ മേഖലയിൽ നേതൃപരമായി സജീവമായിരുന്ന മുതിർന്ന വനിതകളെയും ചടങ്ങിൽ ആദരിച്ചു.











