ചങ്ങരംകുളം:കക്കിടിപ്പുറം കുന്നത്തു പള്ളി മസ്‌ലകുസ്സആദ ദർസിൽ സംഘടിപ്പിച്ച വിസിനേറിയോ ആർട്സ് ഫെസ്റ്റ് സമാപിച്ചു. സ്വാലിഹ് ഉസ്താദ് കക്കിടിപ്പുറം സമാപന സംഗമം ഉദ്ഘാടനം ചെയ്തു.
മുജീബ് സഖാഫി അൽ കാമിലി അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്വീബ് വി പി അബൂബക്കർ ബാഖവി,മഹല്ല് പ്രസിഡൻ്റ് കെവി അഷ്റഫ് സഅദി,മഹല്ല് സെക്രട്ടറി ടി ഉമ്മർ,മഹല്ല് ട്രഷറർ സി കെ വാപ്പിനു ഹാജി,ദർസ് കൺവീനർ എം വി ഉസ്മാൻ, പി ശിഹാബുദ്ദീൻ സഖാഫി, സി ജുനൈദ് സഅദി, പി അർഷാദ് സഅദി എന്നിവർ സംബന്ധിച്ചു.മൂന്നു ദിവസങ്ങളിലായി നടന്ന വിസിനേറിയോ ആർട്സ് ഫെസ്റ്റിൽ ജൂനിയർ,സീനിയർ, ജനറൽ വിഭാഗങ്ങളിലായി മുപ്പതോളം പ്രതിഭകൾക്ക് മാറ്റുരച്ചു.ടീം ലുമിനോറിയോ,വേഴ്സോറിയോ യഥാക്രമം ജേതാക്കളായി.സർഗ്ഗപ്രതിഭകളായി ജൂനിയർ വിഭാഗത്തിൽ നിന്ന് അഹ്മദ് റയ്യാൻ കല്ലൂർ, സീനിയർ വിഭാഗത്തിൽ നിന്ന് അലി ഹൈദർ നിലമ്പൂർ എന്നിവരെ തിരഞ്ഞെടുത്തു.പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും മികവ് പുലർത്തിയ വിദ്യാർത്ഥികളെയും അനുമോദിച്ചു.ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രോഗ്രാമും ഏറെ ശ്രദ്ധേയമായി.











