വെളിയങ്കോട് എംടിഎം കോളേജിൽ റീഡേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന പ്രതിമാസ പുസ്തകാസ്വാദന മത്സരത്തിലെ വിജയിയായി ബിബിഎ ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിനി ഹൈഫ ഷറഫുദ്ദീൻ പി അർഹയായി. ചേതൻ ഭഗത്തിന്റെ ‘ദി ഗേൾ ഇൻ റൂം 105’ എന്ന ഇംഗ്ളീഷ് പുസ്തകത്തിന്റെ ആസ്വാദനമാണ് സമ്മാനത്തിനര്ഹമായത്. പാലക്കാട് ജില്ലയിലെ എറവക്കാട് പന്തലിങ്ങൽ ഷറഫുദ്ദീൻ, ഷമീമ എന്നിവരുടെ മകളാണ്. “സാഹിത്യത്തിലും,സാഹിത്യ അഭിരുചിയിലും പുതിയ തലമുറയിൽ വന്നിട്ടുള്ള മാറ്റം അവരുടെ പുസ്തകാസ്വാദനത്തിലും പ്രകടമാണ് എന്നും, പുതുതലമുറയിലെ പെൺകുട്ടികളാണ് വായനക്കാരിൽ കൂടിതൽ എന്നും”റീഡേഴ്സ് ക്ലബ്ബ് ചീഫ് കോർഡിനേറ്റർ ഫൈസൽ ബാവ അഭിപ്രായപ്പെട്ടു







