വെളിയങ്കോട് : കാലപ്പഴക്കം കൊണ്ട് തകർച്ചയിലായ വെളിയങ്കോട് വില്ലേജ് ഓഫീസ് കെട്ടിടം ഇനി സ്മാർട്ടാകും. വെളിയങ്കോട് വില്ലേജ് ഓഫീസിന് പുതിയ സ്മാർട്ട് കെട്ടിടം നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചു. 2025-26 സാമ്പത്തികവർഷം പ്ലാൻ സ്കീം പ്രകാരം വില്ലേജ് ഓഫീസുകളെ സ്‌മാർട്ട് കെട്ടിടങ്ങളാക്കുന്നതിനായി ഭരണാനുമതി നൽകി ഉത്തരവായതായി. മന്ത്രി കെ. രാജൻ, പി. നന്ദ കുമാർ എംഎൽഎയെ കത്തിലൂടെ അറിയിച്ചു.
വെളിയങ്കോട് വില്ലേജ് ഓഫീസിനെ മാതൃകാ വില്ലേജ് ഓഫീസാ ക്കുമെന്ന് പി. നന്ദകുമാർ എംഎൽഎ പറഞ്ഞു. മന്ത്രി കെ. രാജന്റെ ജന്മനാട് കൂടിയാണ് വെളിയങ്കോട്. മന്ത്രിയുടെ അമ്മയുടെ തറവാ ട് വീട് നിൽക്കുന്ന നാടാണിത്. മലപ്പുറം ജില്ലയിൽ വെളിയങ്കോടിനു പുറമേ എആർ നഗർ, പൊന്മുണ്ടം, തെന്നല വില്ലേജ് ഓഫീസുക ളും സ്മാർട്ടാകും