• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തനിക്കെതിരായ ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ഇതുവരെ പറയാത്ത പല കാര്യങ്ങളും വെളിപ്പെടുത്തേണ്ടി വരും’; റിനി ആന്‍ ജോര്‍ജ്

ckmnews by ckmnews
October 3, 2025
in Kerala
A A
തനിക്കെതിരായ ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ഇതുവരെ പറയാത്ത പല കാര്യങ്ങളും വെളിപ്പെടുത്തേണ്ടി വരും’; റിനി ആന്‍ ജോര്‍ജ്
0
SHARES
308
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സിപിഐഎം പറവൂര്‍ ഏരിയ കമ്മിറ്റി നത്തിയ പെണ്‍ പ്രതിരോധ സംഗമത്തില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി റിനി ആന്‍ ജോര്‍ജ്. ഒരു രാഷ്ട്രീയ കക്ഷിയുടെയും ഭാഗമായല്ല പരിപാടിയില്‍ പങ്കെടുത്തതെന്നും ക്ഷണിച്ചത് കൊണ്ട് ചെന്നതാണെന്നും റിനി പറഞ്ഞു. സ്ത്രീപക്ഷ നിലപാടാണ് തന്റേത്. സ്ത്രീപക്ഷ രാഷ്ട്രീയം സംസാരിക്കുന്നതിന് വേണ്ടി ഒരു വേദി ഒരുങ്ങിയപ്പോള്‍ അവിടെ പോയി. അതില്‍ രാഷ്ട്രീയമില്ല. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അംഗമല്ല – റിനി വ്യക്തമാക്കി. ജെ ഷൈനിന് ഐക്യദാര്‍ഢ്യം ആയിരുന്നില്ലെന്നും ഇനിയും ഇത്തരം പരിപാടികളില്‍ പങ്കെടുക്കുമെന്നും റിനി ആന്‍ ജോര്‍ജ് വ്യക്തമാക്കി.

പെണ്‍ പ്രതിരോധം എന്ന പരിപാടി സെപ്റ്റംബര്‍ 22ാം തിയതിയാണ് ആദ്യം തീരുമാനിച്ചത്. പക്ഷേ ഉദ്ഘാടകയ്ക്ക് പങ്കെടുക്കാന്‍ അസൗകര്യമുണ്ടായിരുന്നത് കൊണ്ട് തിയതി മാറ്റുകയായിരുന്നു. വിവിധ തുറകളിലുള്ള ആളുകളെ അവിടെ ക്ഷണിച്ചിട്ടുണ്ടായിരുന്നു. അത്തരമൊരു പരിപാടിയായതുകൊണ്ടാണ് പങ്കെടുത്തത് – റിനി കൂട്ടിച്ചേര്‍ത്തു.താന്‍ നേരിടുന്ന സൈബര്‍ ആക്രമണത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് റിനി പ്രതികരിച്ചത്. തനിക്കെതിരെ ആക്രമണം തുടരുകയാണെങ്കില്‍ പല കാര്യങ്ങളും തുറന്നു പറയേണ്ടി വരുമെന്ന് റിനി വ്യക്തമാക്കി. എനിക്ക് അറിയാവുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഈ രീതിയില്‍ തന്നെ പ്രൊവോക്ക് ചെയ്യുകയാണെങ്കില്‍, ഇതുപോലുള്ള ആളുകളെ വെള്ള പൂശിക്കൊണ്ടുവരാനാണ് തീരുമാനമെങ്കില്‍ പലതും തുറന്ന് പറയേണ്ടതായി വരും. അതിന്റെ പ്രത്യാഘാതം വളരെ ഗുരുതരമായിരിക്കും. താങ്ങാന്‍ കഴിയില്ല – റിനി പറഞ്ഞു. ആ പ്രസ്ഥാനത്തിലെ പല ആളുകളെയും സ്‌നേഹിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് പലതും തുറന്ന് പറയാത്തതെന്നും അവര്‍ പറഞ്ഞു.

കെ ജെ ഷൈന്‍ പ്രസ്ഥാനത്തിലേക്ക് നടത്തിയ ക്ഷണവുമായി ബന്ധപ്പെട്ടും റിനി പ്രതികരിച്ചു. സ്വാഗതം ചെയ്യാന്‍ ഉള്ള സ്വാതന്ത്ര്യം കെ ജെ ഷൈന് ഉണ്ട്. അതില്‍ തീരുമാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം എന്റേതാണ്. നിലവില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവുമില്ല – അവര്‍ പറഞ്ഞു.

സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും എതിരെ പെണ്‍ പ്രതിരോധം എന്ന പേരിലാണ് സിപിഐഎം പറവൂര്‍ ഏരിയ കമ്മിറ്റി പരിപാടി സംഘടിപ്പിച്ചത്. റിനിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പാര്‍ട്ടി നടപടിയുണ്ടായത്.

Related Posts

സർക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി
Kerala

സർക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി

September 29, 2026
8
യൂട്യൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം
Kerala

യൂട്യൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം

September 29, 2026
13
വിജയം ആവർത്തിച്ച് എൽഡിഎഫ്; കാലടിയും മങ്കടയും പിടിച്ചെടുത്തു
Kerala

വിജയം ആവർത്തിച്ച് എൽഡിഎഫ്; കാലടിയും മങ്കടയും പിടിച്ചെടുത്തു

September 29, 2026
75
മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് അപകടം; 19 കാരന് ദാരുണാന്ത്യം
Kerala

മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് അപകടം; 19 കാരന് ദാരുണാന്ത്യം

September 29, 2026
151
മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം
Business

വീണ്ടും ഇടിഞ്ഞ് സ്വര്‍ണം; ഈ മാസത്തെ താഴ്ന്ന നിരക്കില്‍

September 29, 2026
98
മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം
Kerala

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

September 29, 2026
41
Next Post
2019-ല്‍ എത്തിച്ചത് ചെമ്പ് പാളി, ഒരു തരി സ്വര്‍ണമുണ്ടായിരുന്നില്ലെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ്

2019-ല്‍ എത്തിച്ചത് ചെമ്പ് പാളി, ഒരു തരി സ്വര്‍ണമുണ്ടായിരുന്നില്ലെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ്

Recent News

സർക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി

സർക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി

September 29, 2026
8
യൂട്യൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം

യൂട്യൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം

September 29, 2026
13
വിജയം ആവർത്തിച്ച് എൽഡിഎഫ്; കാലടിയും മങ്കടയും പിടിച്ചെടുത്തു

വിജയം ആവർത്തിച്ച് എൽഡിഎഫ്; കാലടിയും മങ്കടയും പിടിച്ചെടുത്തു

September 29, 2026
75
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയണം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കടുത്ത മുന്നറിയിപ്പ്

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയണം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കടുത്ത മുന്നറിയിപ്പ്

September 29, 2026
32
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025