കൊച്ചി: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് കമ്പനി. 2019 ല്‍ ചെന്നൈയിലെ കമ്പനിയില്‍ എത്തിച്ചത് ശുദ്ധമായ ചെമ്പുപാളികളായിരുന്നെന്ന് സ്ഥാപനത്തിന്റെ അഭിഭാഷകന്‍ കെ ബി പ്രദീപ് വ്യക്തമാക്കി. കമ്പനിയുടെ പ്രോട്ടോക്കോള്‍ അനുസരിച്ച് മറ്റ് എന്തെങ്കിലും ലാക്കര്‍ ചെയ്യുകയോ കോട്ട് ചെയ്യുകയോ ചെയ്തിട്ടുള്ള ഒരു സാധനവും ഗോള്‍ഡ് ഡെപ്പോസിറ്റ് പ്ലേറ്റിങ്ങിന് വേണ്ടിയിട്ട് തങ്ങള്‍ സ്വീകരിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.’2019-ല്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ച വസ്തുവില്‍ ഒരു തരി പൊന്നുപോലുമില്ല. 38 കിലോഗ്രാം ഉള്ള ആര്‍ട്ടിക്കിള്‍സ് ആണ് അന്ന് പ്ലേറ്റിങ്ങിലേക്ക് പോയിട്ടുള്ളത്. 397 ഗ്രാം ആണ് അന്ന് ഡെപ്പോസിറ്റ് ചെയ്തത്. 40 വര്‍ഷത്തെ വാറണ്ടിയിലാണ് ഞങ്ങൾ ആ വര്‍ക്ക് ചെയ്തിട്ടുള്ളത്. ആറു വര്‍ഷം കഴിഞ്ഞപ്പോള്‍ അതില്‍ ആളുകളുടെ ഇടപെടല്‍ കൊണ്ടാണോ എന്ന് അറിഞ്ഞുകൂടാ, ശില്പങ്ങളുടെ ബേസിലും മറ്റും സ്വര്‍ണം തേഞ്ഞുപോയതായി കണ്ടു. അതുകൊണ്ട് അത് റിപ്പയര്‍ ചെയ്യണമെന്ന് പറഞ്ഞു.വാറണ്ടിയില്‍ ഉള്ള സാധനമാണ്, ഞങ്ങള്‍ റിപ്പെയര്‍ ചെയ്തു കൊടുക്കണം ഫ്രീ ഓഫ് കോസ്റ്റ്. പക്ഷെ സ്വര്‍ണത്തില്‍ നഷ്ടം ഉണ്ടെങ്കില്‍ അത് കമ്പനി വഹിക്കില്ല. കാരണം സ്വര്‍ണം ഞങ്ങളുടെ കമ്പനിയിലല്ലല്ലോ എടുക്കുന്നത്. 19.4 ഗ്രാമോ മറ്റോ ആണ് സ്വര്‍ണത്തില്‍ കുറവ് വന്നിരിക്കുന്നത്’കെ ബി പ്രദീപ് പറഞ്ഞു.അതേസമയം ശബരിമലയില്‍നിന്ന് അഴിച്ചെടുത്തതാണോ ഇങ്ങോട്ടേക്ക് കൊണ്ടുവന്നത് എന്നത് അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും അദ്ദേഹം വ്യക്തമാക്കി











