പൊന്നാനി: ദേശീയപാത കടന്ന് പോകുന്നയിടങ്ങളിൽ പ്രാദേശിക സഞ്ചാരത്തിന് സൗകര്യമെരുക്കുന്നതിൻ്റെ ഭാഗമായി പൊന്നാനിയിൽ നാലിടങ്ങളിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കാൻ തീരുമാനം.
എം.പി അബ്ദു സമദ് സമദാനിയുടെ അധ്യക്ഷതയിൽ ദേശീയപാത പ്രൊജക്ട് ഡയറക്ടർ പ്രവീൺ കുമാറിൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനമായത്. ദേശീയപാത കടന്ന് പോകുന്ന പുതുപൊന്നാനി എം.ഐ എജു സിറ്റി, ഉറൂബ് നഗർ, തെയ്യങ്ങാട് സ്കൂൾ റോഡ്, ഈശ്വരമംഗലം
എന്നിവിടങ്ങളിൽ സ്ഥല ലഭ്യതക്കനുസരിച്ച് ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കാനാണ് തീരുമാനം. പുതുപൊന്നാനിയിൽ സ്ഥലം വിട്ടു നൽകാൻ എം.ഐ സഭ നേരത്തെ തീരുമാനിച്ചിരുന്നു. മറ്റിടങ്ങളിൽ സ്ഥലം ഏറ്റെടുത്ത് നടപ്പാത നിർമ്മിക്കാനും തീരുമാനിച്ചിരുന്നു. നടപ്പാത നിർമ്മിക്കുന്നതിൻ്റെ രണ്ട് വശങ്ങളിലും മൂന്ന് മീറ്റർ സ്ഥലം വേണമെന്ന സാങ്കേതികത്വത്തിൽ കുടുങ്ങിയാണ് ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മാണം വൈകിയത്. എന്നാൽ എം.പിയുടെ ഇടപെടലിൽ സാങ്കേതിക കുരുക്കുകൾ അഴിച്ച് ഫൂട്ട് ഓവർ ബ്രിഡ്ജ് യാഥാർത്ഥ്യമാക്കുന്നത്.










