സേവന സന്നദ്ധതയും അർപ്പണബോധവുമുള്ള പൊതു പ്രവർത്തകരുടെ എണ്ണം കുറഞ്ഞു വരുന്നതാണ് സമൂഹം നേരിടുന്ന ഏറ്റവു വലിയ വെല്ലുവിളിയെന്ന്
മുൻ രാജ്യസഭാംഗം
സി. ഹരിദാസ് അഭിപ്രായപ്പെട്ടു.പ്രമുഖ ഗാന്ധിയനും സർവ്വോദയ പ്രവർത്തകനുമായിരുന്ന കെ.വി.സുകുമാരൻ മാസ്റ്റർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തവനൂർ സർവ്വോദയമേളാ ട്രസ്റ്റ് ഏർപ്പെടുത്തിയ കെ.വി.സുകുമാരൻ മാസ്റ്റർ സ്മാരക പുരസ്കാരം ചരിത്രകാരനും സാമൂഹ്യപ്രവർത്തകനുമായ ടി.വി.അബ്ദുറഹിമാൻകുട്ടി മാസ്റ്റർക്ക് സി.കെ. മുഹമ്മദ് സമ്മാനിച്ചു.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.പി.കോയക്കുട്ടി മാസ്റ്റർ, അടാട്ട് വാസുദേവൻ, പ്രണവം പ്രസാദ്,
ആർ. പ്രസന്നകുമാരി, ഇ.ഹൈദരാലി,ജെ.പി.വേലായുധൻ,
വി. ആർ. മോഹനൻ നായർ,കെ.വി.സുരേഷ് ബാബു,നാസർ കൊട്ടാരത്തിൽ,ഉമ്മർ ചിറയ്ക്കൽ,സലാം പോത്തനൂർ, ഉദയൻ മാസ്റ്റർ, കെ.വി. ഉഷ,
ലീല വിശ്വനാഥൻ,വി .ഗോപിനാഥൻ, സി.ഗോപ തുടങ്ങിയവർ പ്രസംഗിച്ചു.