കൊച്ചി: കെപിസിസി ഡിജിറ്റല്‍ മീഡിയാ സെല്‍ എറണാകുളം ജില്ലാ കോര്‍ഡിനേറ്റര്‍ പി.വി.ജെയ്‌നിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി കൊച്ചി നഗരത്തിലെ ജെയ്‌നിന്റെ ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്.സംഭവം ആത്മഹത്യ ആണെന്നാണ് പോലീസിന്റെ നിഗമനം. രണ്ട് ആത്മഹത്യാ കുറിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്ളതായാണ് കത്തിലെ സൂചനയെന്ന് പോലീസ് അറിയിച്ചു. ഒരു കത്ത് ഭാര്യയ്ക്കുള്ളതാണ്.







