• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, January 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സംഘാടന പിഴവിൽ നടപടി; അസിസ്റ്റന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ ജോയിക്ക് കാരണം കാണിക്കൽ നോട്ടീസ്

cntv team by cntv team
September 30, 2025
in UPDATES
A A
സംഘാടന പിഴവിൽ നടപടി; അസിസ്റ്റന്റ് ട്രാൻസ്പോർട്ട്   കമ്മീഷണർ ജോയിക്ക് കാരണം കാണിക്കൽ നോട്ടീസ്
0
SHARES
148
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കനകക്കുന്ന് പാലസ് പരിസരത്ത് മോട്ടർ വാഹന വകുപ്പ് സംഘടിപ്പിച്ച പുതിയ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ചടങ്ങിൽ മന്ത്രി ഗണേഷ് കുമാ‌ർ ഇറങ്ങിയപ്പോയ സംഭവം വലിയ വിവാദമായിരുന്നു. പുതിയ എംവിഡി വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ആയിരുന്നു ചടങ്ങിൽ നടക്കേണ്ടിയിരുന്നത്. ചടങ്ങിലെ സംഘാടന പിഴവിൽ കമ്മീഷണറേറ്റിലെ അസി.ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകായാണ് ഇപ്പോൾ.52 വാഹനങ്ങളുടെ ഫ്ലാഗോഫിനായിരുന്നു മന്ത്രി എത്തിയത്. എന്നാൽ പരിപാടിയിലെ സംഘാടനത്തിലെ പിഴവ് കണ്ട് മന്ത്രി ക്ഷുഭിതനായി ഇറങ്ങി പോവുകയായികരുന്നു. ചടങ്ങിൽ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം കുറവായിരുന്നതിലും മന്ത്രി അതൃപ്തി പ്രകടിപ്പിച്ചു.സംഘാടകരുടെ വീഴ്ചകളടക്കം മന്ത്രി വേദിയിൽ തന്നെ തുറന്നു കാട്ടിയാണ് ഇറങ്ങിപ്പോയത്. ഉത്തരവാദികളായ ആളുകൾക്കെതിരെ നടപടിയെടുത്ത ശേഷം ചടങ്ങിന്റെ ഉദ്ഘാടനം വീണ്ടും നടത്തുമെന്നും ഗണേഷ് കുമാ‌ർ ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അസി.ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.ഗതാഗത കമ്മീഷണറേറ്റിലേ ഉദ്യോഗസ്ഥർക്കായിരുന്നു ഇന്നലത്തെ ചടങ്ങിന്റെ ക്രോഡീകരണ ചുമതലകൾ നൽകിയിരുന്നത്. ഗതാഗത കമ്മീഷണർ ഇപ്പോൾ പരിശീലനത്തിനായി അവധിയിലായതിനാൽ അഡിഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോദ് കൃഷ്ണനാണ് ഇതിന്റെ ചുമതല നൽകിയിരുന്നത്. അദ്ദേഹം ഒരു യോഗം വിളിച്ച് ചേർത്ത് അസി.ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ചുമതലകൾ നൽകുകയായിരുന്നു.എന്നാൽ ഈ ചുമതലകൾ അസി.ട്രാൻസ്പോർട്ട് കമ്മീഷണർ നിർവഹിച്ചില്ല. ഇതാണ് ചടങ്ങിന് കല്ലുകടിയായത്. അതേസമയം മന്ത്രിയുടെ നടപടിക്കെതിരെ ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പിലും പ്രതിഷേധം ഉയരുന്നുണ്ട്. ചടങ്ങിൽ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും ചില പാർട്ടിക്കാരും മാത്രമാണ് ഉണ്ടായിരുന്നത്. വിവിധ ആർടി ഓഫീസുകളിലെ ഉദ്യോഗസ്ഥരെപ്പോലും സംഘടിപ്പിക്കാൻ സാധിച്ചില്ല. കെഎസ്ആർടിസി ചടങ്ങുകളിലുണ്ടായ ഉദ്യോഗസ്ഥ പങ്കാളിത്തം പോലും എംവിഡി പരിപാടിയിൽ ഉണ്ടായില്ലന്നാണ് പ്രധാന ആരോപണം.ഉദ്യോഗസ്ഥർക്ക് കൃത്യമായ കത്ത് നൽകാത്തതും പരിപാടിയുടെ ഗൗരവം ഉൾക്കൊണ്ട് ഓർമ്മപ്പെടുത്താത്തതുമാണ് ചടങ്ങ് പരാജയപ്പെടാൻ കാരണമെന്ന് ചിലർ പറയുന്നു. എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്കായി വാഹനങ്ങളില്ലെന്ന് ഉദ്യോഗസ്ഥർ മുറവിളി കൂട്ടിയതിനെ തുടർന്ന് ധനവകുപ്പിന് കത്ത് നൽകിയാണ് 52 വാഹനങ്ങൾ വാങ്ങാനുള്ള പണം അനുവദിച്ചത്. അത്രയും പ്രാധാന്യമുള്ള ഒരു പരിപാടിയാണ് സംഘാടനത്തിലെ പിഴവുകൊണ്ട് റദ്ദാക്കിയതെന്ന ആരോപണങ്ങളും ശക്തമായി ഉയരുന്നു.

Related Posts

നരണിപ്പുഴ പരേതനായ കടുങ്ങിൽ കുട്ടൻ ഭാര്യ മീനാക്ഷി (മീനു76)നിര്യാതനായി
UPDATES

നരണിപ്പുഴ പരേതനായ കടുങ്ങിൽ കുട്ടൻ ഭാര്യ മീനാക്ഷി (മീനു76)നിര്യാതനായി

January 25, 2026
34
കാലടി പഞ്ചായത്ത്‌ പാറപ്പുറം ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്‌.മുഹമ്മദ്‌ മുസ്‌ലിയാർ നിര്യാതനായി
UPDATES

കാലടി പഞ്ചായത്ത്‌ പാറപ്പുറം ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്‌.മുഹമ്മദ്‌ മുസ്‌ലിയാർ നിര്യാതനായി

January 25, 2026
44
വി.എസിന് പത്മവിഭൂഷണ്‍; മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍
UPDATES

വി.എസിന് പത്മവിഭൂഷണ്‍; മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍

January 25, 2026
122
തേങ്ങയിടുന്നതിനിടെ തെങ്ങ് വേരോടെ കടപുഴകി വീണു, മലപ്പുറത്ത് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം
UPDATES

തേങ്ങയിടുന്നതിനിടെ തെങ്ങ് വേരോടെ കടപുഴകി വീണു, മലപ്പുറത്ത് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

January 25, 2026
56
ആലങ്കോട് ആര്യങ്കാവ് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനാഘോഷവും രേവതി പൊങ്കാലയും നടന്നു
UPDATES

ആലങ്കോട് ആര്യങ്കാവ് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനാഘോഷവും രേവതി പൊങ്കാലയും നടന്നു

January 25, 2026
249
നേതാക്കൾ നാവടക്കണം, പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ പാടില്ല; സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ എം വി ഗോവിന്ദൻ
UPDATES

നേതാക്കൾ നാവടക്കണം, പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ പാടില്ല; സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ എം വി ഗോവിന്ദൻ

January 25, 2026
54
Next Post
സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞു; വിലയിരുത്തൽ കഴിഞ്ഞ 3 വർഷത്തെ കണക്ക് പരിശോധിച്ചെന്ന് മന്ത്രി എം ബി രാജേഷ്

സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞു; വിലയിരുത്തൽ കഴിഞ്ഞ 3 വർഷത്തെ കണക്ക് പരിശോധിച്ചെന്ന് മന്ത്രി എം ബി രാജേഷ്

Recent News

നരണിപ്പുഴ പരേതനായ കടുങ്ങിൽ കുട്ടൻ ഭാര്യ മീനാക്ഷി (മീനു76)നിര്യാതനായി

നരണിപ്പുഴ പരേതനായ കടുങ്ങിൽ കുട്ടൻ ഭാര്യ മീനാക്ഷി (മീനു76)നിര്യാതനായി

January 25, 2026
34
കാലടി പഞ്ചായത്ത്‌ പാറപ്പുറം ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്‌.മുഹമ്മദ്‌ മുസ്‌ലിയാർ നിര്യാതനായി

കാലടി പഞ്ചായത്ത്‌ പാറപ്പുറം ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്‌.മുഹമ്മദ്‌ മുസ്‌ലിയാർ നിര്യാതനായി

January 25, 2026
44
വി.എസിന് പത്മവിഭൂഷണ്‍; മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍

വി.എസിന് പത്മവിഭൂഷണ്‍; മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍

January 25, 2026
122
തേങ്ങയിടുന്നതിനിടെ തെങ്ങ് വേരോടെ കടപുഴകി വീണു, മലപ്പുറത്ത് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

തേങ്ങയിടുന്നതിനിടെ തെങ്ങ് വേരോടെ കടപുഴകി വീണു, മലപ്പുറത്ത് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

January 25, 2026
56
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025