രാജ്യത്തെ ഞെട്ടിച്ച കരൂര്‍ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ടി വി കെ പ്രാദേശിക നേതാവ് ജീവനൊടുക്കി. വില്ലുപുരം വിഴുപ്പുറത്ത് ബ്രാഞ്ച് സെക്രട്ടറി ആയ വി അയ്യപ്പന്‍ (50) ആണ് ആത്മഹത്യ ചെയ്തത്.ആത്മഹത്യാ കുറിപ്പില്‍ കരൂരിലെ ഡി എം കെ നേതാവും മുൻ മന്ത്രിയുമായ സെന്തിൽ ബാലാജിക്കെതിരെ പരാമര്‍ശമുണ്ട്. ബാലാജിയുടെ സമ്മര്‍ദം കാരണം കരൂറിലെ പരിപാടിക്ക് സുരക്ഷയൊരുക്കിയില്ലെന്നും കത്തിൽ ആരോപിക്കുന്നു.ദിവസ വേതനക്കാരനായ അയ്യപ്പന്‍ മുന്‍പ് വിജയ് ആരാധക കൂട്ടായ്മയുടെ ഭാരവാഹി ആയിരുന്നു. ചാനൽ വാര്‍ത്തകള്‍ കണ്ട് അയ്യപ്പന്‍ അസ്വസ്ഥന്‍ ആയിരുന്നതായി കുടുംബം പറയുന്നു. ടി വി കെ നേതാവും നടനുമായ വിജയ് നടത്തിയ രാഷ്ട്രീയ പ്രചാരണ പരിപാടിക്ക് എത്തിയവർ തിക്കിലും തിരക്കിലും പെട്ടാണ് ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരിച്ചത്. ദുരന്തത്തിന് പിന്നാലെ നടൻ വിജയ് ചെന്നൈയിലേക്ക് പോയത് ഏറെ വിവാദമായിരുന്നു.











