എടപ്പാൾ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ കലോത്സവം, ‘ഇനിയും പൂക്കുന്ന നമ്മൾ 2025’,ഞായറാഴ്ച എടപ്പാൾ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അരങ്ങേറും.പെൻഷൻകാരുടെ മാനസികോല്ലാസവും സാമൂഹിക പ്രതിബദ്ധതയും ലക്ഷ്യമിട്ടുള്ള ഈ കലാമേളയിൽ ജില്ലയിലെ 23 ബ്ലോക്ക്/ടൗൺ ഘടകങ്ങളെ പ്രതിനിധീകരിച്ച് 500-ഓളം കലാപ്രതിഭകൾ പങ്കെടുക്കും.കലോത്സവത്തിന് മുന്നോടിയായി ഇന്ന് വൈകുന്നേരം നാലുമണിയോടുകൂടി എടപ്പാൾ സെന്ററിൽ വർണാഭമായ വിളംബര ജാഥ നടന്നു. പഞ്ചവാദ്യം,മുത്തുക്കുടകൾ എന്നിവയുടെ അകമ്പടിയോടെ നടന്ന ജാഥയിൽ നിരവധി പേർ പങ്കെടുത്തു.കലോത്സവ വേദികൾ
നാളെ രാവിലെ 9 മണിക്ക് കലോത്സവത്തിന് തിരിതെളിയും. 9.30-ന് പ്രശസ്ത സാഹിത്യകാരൻ മണമ്പൂർ രാജൻ ബാബു ഉദ്ഘാടനം ചെയ്യും. തവനൂർ എം.എൽ.എ. ഡോ. കെ.ടി. ജലീൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും.രാവിലെ 10 മണി മുതൽ എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജമാക്കിയ ഒൻപത് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. വൈവിധ്യമാർന്ന കലാ രൂപങ്ങൾ വേദിയിൽ അണിനിരക്കും.വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനം സാഹിത്യ-സാംസ്‌കാരിക പ്രവർത്തകൻ ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് മെമ്പർ പി.പി.മോഹൻദാസ് സമ്മാനദാനം നിർവഹിക്കും. മറ്റ് ജനപ്രതിനിധികളും സാംസ്കാരിക നേതാക്കളും ചടങ്ങിൽ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു.