ചങ്ങരംകുളം:ഡിവൈഎഫ്ഐ എടപ്പാൾ ബ്ലോക്ക് സമ്മേളനം ചങ്ങരംകുളം പുഷ്പൻ നഗറിൽ നടന്നു. കേന്ദ്ര കമ്മിറ്റി അംഗം ഷാജിർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് സന്ദീപ് വിജയൻ അധ്യക്ഷത വഹിച്ചു.വൈ പ്രസിഡന്റ് അജിത്ത് കാലഞ്ചാടി അനുശോചന പ്രമേയവും ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് ഗായത്രി രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.സെക്രട്ടറി എ സിദീഖ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.സംസ്ഥാന കമ്മിറ്റി അംഗം മുനീർ ജില്ല സെക്രട്ടറിയേറ്റ് അംഗം ബിൻസി ഭാസ്കർ ബിജു കുണ്ടയാർ ബിജീഷ് കോക്കൂർ നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ സൈഫുദ്ധീൻ വിവി കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.ടി സത്യൻ സ്വാഗതം പറഞ്ഞു.