ചങ്ങരംകുളം: മൂന്ന് ദിവസമായി മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഹയർ സെക്കന്ററി സ്കൂളിൽ നടന്നു വന്നിരുന്ന എടപ്പാൾ ഉപജില്ലാ കായിക മേളക്ക് പ്രൗഢമായ സമാപനം.സമാപന സമ്മേളനം നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ സൈഫുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു.എടപ്പാൾ ഉപജില്ലാ എ ഇ ഒ . രമ അധ്യക്ഷത വഹിച്ചു.നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.പി.പ്രവീൺ , പി ടി എ പ്രസിഡന്റ് മുസ്തഫ ചാലുപറമ്പിൽ,ജീന ടീച്ചർ, ചങ്ങരംകുളം സബ് ഇൻസ്‌പെക്ടർ അശോകൻ, മണികണ്ഠൻ മാഷ്, ശ്രീജിത്ത് എന്നിവർ സംസാരിച്ചു.പി ടി എ, എസ് എം സി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.ഐഡിയൽ കടകശ്ശേരി ഒന്നാം സ്ഥാനവും, മൂക്കുതല ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ രണ്ടാം സ്ഥാനവും, മോഡേൺ പോട്ടൂർ മൂന്നാം സ്ഥാനവും നേടി