ചങ്ങരംകുളം:മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന എടപ്പാൾ ഉപജില്ല കായികമേളയിൽ വിദ്യാര്‍ത്ഥികളുടെ തട്ടുകട ശ്രദ്ധേയമാകുന്നു.കായിക മേളയില്‍ പങ്കെടുക്കാൻ എത്തുന്നവർക്കും കാണാൻ എത്തുന്നവർക്കുമാണ് വീടുകളിൽ നിന്നും പ്രത്യേകമായി ഉണ്ടാക്കി കൊണ്ടുവരുന്ന മധുര പലഹാരങ്ങളും മറ്റു വിഭവങ്ങളും ഒരുക്കി എൻഎസ്എസ് വിദ്യാര്‍ത്ഥികള്‍ ഓട്ടവും ഊട്ടും എന്ന പേരിൽ തട്ടുകട ആരംഭിച്ചത്.മൂന്നു ദിവസങ്ങളിലാണ് ഇവരുടെ തട്ടുകടയുടെ പ്രവർത്തിക്കുക.കിട്ടുന്ന വരുമാനം കിടപ്പുരോഗികളെ സഹായിക്കുന്നതിന് ആയാണ് മാറ്റിവയ്ക്കുന്നത്.എൻഎസ്എസ് വളണ്ടിയർമാരാണ് ഇവിടെ കച്ചവടം നടത്തുന്നത്.ഹയർസെക്കൻഡറി ബിൽഡിങ്ങിനെ മുൻപിലായാണ് ഇവരുടെ തട്ടുകട പ്രവർത്തനസജ്ജം ആയിരിക്കുന്നത്.രാവിലെ മുതൽ വൈകുന്നേരം വരെയാണ് തട്ടുകടയുടെ പ്രവർത്തന സമയം.എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ സജിത.ഫസലുറഹ്മാൻ മാസ്റ്റർ തുടങ്ങിയവർ തട്ടുകടയ്ക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ചെയ്തു വരുന്നുണ്ട്.ഇതിനു മുൻപ് സ്കൂളിൽ നടന്ന കായിക മത്സരത്തിനും ഇവരുടെ തട്ടുകട പ്രവർത്തിച്ചിരുന്നു.







