സിപിഐ 25 ആം പാർട്ടി കോൺഗ്രസിൽ ജനറല്‍ സെക്രട്ടറിയായി വീണ്ടും ഡി രാജയെ തെരഞ്ഞെടുത്തു. സെക്രട്ടേറിയറ്റിൽ ഡി രാജയ്ക്ക് പ്രായപരിധിയില്‍ ഇളവ് നൽകി.ഇത് മൂന്നാം വട്ടമാണ് ഡി രാജ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്.2019 ലാണ് ആദ്യമായി രാജ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. സുധാകർ റെഡ്ഡി സ്ഥാനമൊഴിഞ്ഞപ്പോഴാണ് അദ്ദേഹത്തിന് ആദ്യ അവസരം ലഭിച്ചത്. 2022ൽ വിജയവാഡ പാർട്ടി കോൺഗ്രസിലും രാജ ജനറൽ സെക്രട്ടറിയായി.കേരളത്തിൽ നിന്ന് ബിനോയി വിശ്വം , കെപി രാജേന്ദ്രൻ , പി പി സുനീർ, കെ രാജൻ, പി പ്രസാദ്, ചിഞ്ചുറാണി, ചിറ്റയം ഗോപകുമാർ, ജി ആർ അനിൽ, രാജാജി മാത്യു, പി വസന്തം, ഗോവിന്ദൻ വള്ളിക്കാപ്പിൽ, ടി ജെ ആഞ്ചലോസ് എന്നിവരെ ദേശീയ കൗൺസിലിലേക്ക് തെരഞ്ഞെടുത്തു.