പുത്തൻപള്ളി :എസ് കെ എസ് ബി വി പൊന്നാനി മേഖല കമ്മിറ്റി മീലാദ് റാലി സംഘടിപ്പിച്ചു. വന്നേരി ഹൈസ്കൂൾ ഗ്രൗണ്ട് പരിസരം മുതൽ തുടങ്ങിയ റാലി പുത്തംപള്ളി സെൻ്ററിൽ സമാപിച്ചു.എസ്.കെ.ജെ.എം മലപ്പുറം വെസ്റ്റ് ജില്ല വൈസ് പ്രസിഡൻ്റ് ടി.എ റഷീദ് ഫൈസി പ്രാർത്ഥന നിർവഹിച്ച് റാലിക്ക് തുടക്കം കുറിച്ചു.എസ്.കെ.എസ്.ബി.വി മേഖല കൺവീനർ ഇബ്രാഹീം മാസ്റ്റർ സ്വാഗതം പറഞ്ഞു.യോഗത്തിൽ
എസ്.കെ.എസ്.ബി.വി സംസ്ഥാന കൺവീനർ അനീസ് ഫൈസി മാവണ്ടിയൂർ പ്രമേയ പ്രഭാഷണം നടത്തി.എസ്.കെ.എസ്.ബി.വി മേഖല ചെയർമാൻ ഷർഹബീൽ നുജൂമി അധ്യക്ഷനായി.എസ്.കെ.ജെ.എം പൊന്നാനി മേഖല ചെയർമാൻ മജീദ് ഫൈസി, ട്രഷറർ എൻ. എം മുഹമ്മദലി അഷ്റഫി, അബ്ദുൽ ബാരി ദാരിമി,അലിസൈനി. കെ പി താജുദ്ദീൻ അൻവരി. ഹാരിസ് നിസാമി,ഖമറുദ്ദീൻ ഫൈസി എസ്.കെ.എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി പി.എ ഗഫൂർ പൊന്നാനി. മേഖലയിലെ റെയ്ഞ്ച് എസ്.കെ.എസ്.ബി ചെയർമാൻ,കൺവീനർമാർ,എസ്.ബി.വി മേഖല ഭാരവാഹികൾ,റെയ്ഞ്ച്എസ്.ബി.വി ഭാരവാഹികൾ പങ്കെടുത്തു.







