ചങ്ങരംകുളം:മാധ്യമ രംഗത്ത് നാല് പതിറ്റാണ്ട് പിന്നിടുന്ന ആ ശ്രീകണ്ഠന്‍ നായര്‍ ലഹരിക്കെതിരെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി കോക്കൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിന് കമ്പ്യൂട്ടറുകളും പ്രിന്ററും സമ്മാനിച്ചു.രണ്ടാം ഘട്ട ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായാണ് 24 കേരളത്തിലെ തിരഞ്ഞെടുത്ത 40 സര്‍ക്കാര്‍ സ്കൂളുകളില്‍ കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്യുന്നത്8 കമ്പ്യൂട്ടറും പ്രിന്ററും അടങ്ങുന്ന ലാബ് സെക്ഷന്‍ ഡിവൈഎസ്പി ജോണ്‍സന്‍ ഉദ്ഘാടനം ചെയ്തു.24 ലഹരിക്കെതിരെ നടത്തുന്ന ജനകീയ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത അദ്ധേഹം കുട്ടികള്‍ക്ക് ലഹരി വിരുദ്ധ സന്ദേശം നല്‍കി.തിരൂര്‍ 24 മലപ്പുറം ബ്യൂറോ റിപ്പോര്‍ട്ടര്‍ സെമീര്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ പിടിഎ പ്രസിഡണ്ട് മുജീബ് കോക്കൂര്‍ അധ്യക്ഷത വഹിച്ചു.സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഷാജഹാന്‍,24 പ്രതിനിധി ഷാഫി ചങ്ങരംകുളം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.ലഹരിക്കെതിരെ പ്രതികരിക്കാനും ജാഗ്രത പുലര്‍ത്താനും വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കിയാണ് ചടഡിവൈഎസ്പി മടങ്ങിയത്.